നടൻ സിദ്ധിഖിൻ്റെ മൂത്ത മകൻ റാഷിൻ നിര്യാതനായി

Actor Siddique’s son Rashin passes away: മലയാള നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസ്സായിരുന്നു പ്രായം. സിദ്ദിഖിൻ്റെ മൂത്തമകനാണ് റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദിഖും ഷഹീനും

സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നടൻ ഷഹീൻ സിദ്ദിഖും ഫർഹീൻ സിദ്ദിഖും സഹോദരങ്ങളാണ്. ഖബറടക്കം വൈകീട്ട് നാലിന് പടമുഗൽ ജുമാമസ്ജിദിൽ. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സാപ്പിയുമുണ്ടാകാറുണ്ട്. മകൻ്റെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ സിദ്ദിഖ് പങ്കുവച്ചിരുന്നു.

അതുകൊണ്ട് തന്നെ സാപ്പി ആളുകൾക്ക് സുപരിചിതനാണ്. ഭിന്നശേഷിക്കാരനായ റാഷിന് വീട്ടുകാർ പ്രത്യേക പരിചരണം നൽകി. മൂത്തമകനാണെങ്കിലും സിദ്ദിഖ് വാത്സല്യത്തോടെ മകനെ പരിചരിച്ചു. സിദ്ദിഖിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്ക് ചേർന്ന്, അനുശോചനം രേഖപ്പെടുത്തുന്നു .

fpm_start( "true" ); /* ]]> */
Death newsFamilysiddique
Share
Comments (0)
Add Comment