മലയാള സിനിമ സ്റ്റാർ…ഈ ചുള്ളനെ മനസ്സിലായോ?? തിരക്കി സോഷ്യൽ മീഡിയ
മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒന്നിലധികം മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു പ്രതിഭയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 16-ാമത്തെ വയസ്സിൽ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാവുകയും ചെയ്ത ഈ നടൻ, ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനടനും സംവിധായകനും ആണ്.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ എല്ലാം പ്രേക്ഷകർക്ക് മുന്നിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ പഴയകാല ചിത്രങ്ങളാണ് ഇന്ന് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത 2003-ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലാണ് ബാലതാരമായി വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത്. ശേഷം, രാപ്പകൽ, അമൃതം, പളുങ്ക് തുടങ്ങി നിരവധി സിനിമകളിൽ വിഷ്ണു ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു.
2012-ൽ പുറത്തിറങ്ങിയ ‘അസുരവിത്ത്’ എന്ന ചിത്രത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ കുറച്ച് പ്രാധാന്യം ഏറിയ കഥാപാത്രം കൈകാര്യം ചെയ്തത്. ശേഷം, ബാച്ചിലർ പാർട്ടി, മാറ്റിനി തുടങ്ങിയ സിനിമകളിൽ എല്ലാം വിഷ്ണു അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധ നേടി. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് നാദിർഷ സംവിധാനം ചെയ്ത 2015-ൽ പുറത്തിറങ്ങിയ ‘അമർ അക്ബർ അന്തോണി’ എന്ന സിനിമയിലൂടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ വിഷ്ണു തുടക്കം കുറിച്ചത്.
കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകൾ എല്ലാം ബിബിൻ ജോർജുമായി ചേർന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥ നിർവഹിച്ച സിനിമകളാണ്. ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന സിനിമയിലൂടെ നായക നടനായി അരങ്ങേറ്റം കുറിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ, പിന്നീട് ചിൽഡ്രൻസ് പാർക്ക്, കൃഷ്ണൻകുട്ടി പണി തുടങ്ങി, രണ്ട്, കുറി, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി നിരവധി സിനിമകളിൽ നായക നടനായി അഭിനയിച്ചു.