Take a fresh look at your lifestyle.

രാവിലെ, രാത്രിയോ; ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരു റൊട്ടി!! ഇതൊന്നു ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ സ്ഥിരം ഇത് തന്നെ ആവും…! | Tasty Roti Recipe

Tasty Roti Recipe: ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി നോക്കിയാലോ.

Ingredients:

  • ഉരുളൻകിഴങ്ങ് – 2 എണ്ണം
  • വെള്ളം – ആവശ്യത്തിന്
  • ഗോതമ്പ് പൊടി – 1 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്
  • പെരുംജീരകം – കുറച്ച്
  • മുളക്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • സവാള – 1 എണ്ണം
  • മല്ലിയില
  • ഖരം മസാല

ആദ്യമായി രണ്ട് ഉരുളൻ കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ കൈ വച്ച് തിരുമ്മിയ ശേഷം പിഴിഞ്ഞെടുക്കണം. ഒരു പാനിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുത്ത ഉരുളൻ കിഴങ്ങ് അതിലേക്ക് ചേർക്കണം. ശേഷം ഇത് അടുപ്പിൽ വച്ച് നല്ലപോലെ തിളച്ച് മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കണം. വെന്ത ശേഷം ഇത് ഒരു അരിപ്പയിലേക്ക് മാറ്റി നല്ലപോലെ വെള്ളം ഊറ്റിയെടുക്കാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഗോതമ്പ് പൊടിക്ക് പകരം മൈദയും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം കുറച്ച് കുറച്ചായി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കാം.

ഇത് നല്ല സോഫ്റ്റ് ആയി കിട്ടാൻ വേണ്ടിയാണ് ചൂടുവെള്ളം ചേർക്കുന്നത്. വെള്ളം പാകമായ ശേഷം നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കാം. ഒരു പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പെരുംജീരകം ചേർക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാം. പുതുമയാർന്ന ഈ വിഭവം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.