Take a fresh look at your lifestyle.

ചേട്ടാ നിങ്ങൾ സൂപ്പറാണ്!! സഞ്ജു സാംസണെ അഭിനന്ദിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യ ബി – ഇന്ത്യ ഡി ദിലീപ് ട്രോഫി മത്സരം മൂന്നാം ദിനം പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി, നിലവിൽ 105 റൺസ് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി-ക്ക്‌ മികച്ച ടോട്ടൽ (349) സമ്മാനിച്ചത് സഞ്ജു സാംസന്റെ സെഞ്ച്വറി പ്രകടനം ആയിരുന്നു. 101 പന്ത് നേരിട്ട് മലയാളി താരം, 12 ഫോറും 3 സിക്സും സഹിതം 106 റൺസ് സ്കോർ ചെയ്തു. ഇത് സഞ്ജു സാംസന്റെ ആദ്യ 

ദിലീപ് ട്രോഫി സെഞ്ച്വറിയും പതിനൊന്നാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയും ആയി രേഖപ്പെടുത്തി. ഈ പ്രകടനത്തിന് പിന്നാലെ, റെഡ് ബോൾ ഫോർമാറ്റിലും സഞ്ജു തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ, ഇന്ത്യ ബി-ക്ക്‌ വേണ്ടി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിക്കുന്നുണ്ട്. എന്നാൽ, ഒന്നാം ഇന്നിങ്സിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചില്ല. 15 പന്ത് നേരിട്ട സൂര്യകുമാർ യാദവ് ഇന്ത്യ ബി-ക്ക്‌ വേണ്ടി ആകെ 5 റൺസ് മാത്രമാണ് സ്കോർ ചെയ്തത്. എന്നിരുന്നാലും, 

തന്റെ സുഹൃത്തിനെ അഭിനന്ദിക്കാൻ സൂര്യകുമാർ യാദവ് മടി കാണിച്ചില്ല. ഗ്രൗണ്ടിൽ നിലവിൽ എതിർ പക്ഷത്ത് ആണെങ്കിലും, സഞ്ജു സാംസന്റെ പ്രകടനത്തെ സൂര്യകുമാർ യാദവ് അഭിനന്ദിച്ചു. സഞ്ജു സാംസൺ തന്റെ കരിയറിലെ ആദ്യ ദുലീപ് ട്രോഫി സെഞ്ചുറിക്ക് ശേഷം, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. “വൈറ്റ് ജഴ്സിയിലും റെഡ് ബോളിലും നല്ല കാലം,” എന്ന ക്യാപ്ഷനോട് കൂടി സഞ്ജു സാംസൺ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്സിൽ ആണ് 

സൂര്യകുമാർ യാദവ് പ്രതികരണം അറിയിച്ചത്. “ടോപ് മാൻ ടോപ് നോക്ക്,” എന്ന് കുറിച്ച സൂര്യകുമാർ യാദവ്, ‘ചേട്ടാ’ എന്ന #ടാഗും നൽകി. ഇത് ഇരുവരും തമ്മിലുള്ള സൗഹൃദബന്ധത്തെ ഉയർത്തി കാണിക്കുന്നു. സൂര്യകുമാർ യാദവിന്റെ പ്രതികരണത്തിന് സഞ്ജു സാംസൺ നന്ദി പറയുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ 282 റൺസിന് ഇന്ത്യ ബി ഓൾഔട്ട് ആയതോടെ, രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി നിലവിൽ 38/3 എന്ന നിലയിൽ തുടരുകയാണ്. Suryakumar Yadav congratulate Sanju Samson for his first Duleep Trophy ton