ഇനി എത്ര പഴയ കറ വേണമെങ്കിലും കളയാം!! ഈ സൂത്രം ഒന്നു ചെയ്തു നോക്കൂ; വസ്ത്രങ്ങളും ബാത്റൂമും വെട്ടിത്തിളങ്ങാൻ ഇനി മുട്ടത്തോട് മതി..!! | Stain Removal Tip using Egg Shell
Stain Removal Tip using Egg Shell: വെള്ള വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെയാണ് കരിപിടിച്ച പാത്രങ്ങളുടെ കാര്യവും. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന മുട്ടത്തോട് ഉപയോഗിച്ചുള്ള ഒരു കിടിലൻ പൊടിക്കൂട്ട് മനസ്സിലാക്കാം. ഈയൊരു പൊടിക്കൂട്ട് തയ്യാറാക്കാനായി പ്രധാനമായിട്ടും ആവശ്യമായിട്ടുള്ള ചേരുവ മുട്ടത്തോട് തന്നെയാണ്.
നാലോ അഞ്ചോ മുട്ടയുടെ തോട് കഴുകി ഉണക്കി പൊടിച്ചെടുക്കുകയാണ് വേണ്ടത്. മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിക്കാനായി ഇട്ട് കൊടുക്കുമ്പോൾ അത് പൊടിയുന്നതിനോടൊപ്പം തന്നെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കൂടി കൂട്ടാനായി സാധിക്കുന്നതാണ്. മുട്ടത്തോട് പൊടിച്ചെടുത്തതിനുശേഷം അത് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഉപ്പ്, ബേക്കിംഗ് സോഡാ, സോപ്പുപൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈയൊരു കൂട്ടിൽ നിന്നും അല്പം പൊടിയെടുത്ത് കരിപിടിച്ച പാത്രങ്ങളുടെ അടിയിൽ വിതറിയ ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ തന്നെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്.
അതുപോലെ തന്നെ സെറാമിക് ഗ്ലാസുകൾ,പാത്രങ്ങൾ എന്നിവയിൽ പിടിച്ചിരിക്കുന്ന കറകൾ, സ്റ്റീൽ പാത്രങ്ങളിൽ പിടിച്ചിരിക്കുന്ന കറുത്ത കറകൾ എന്നിവയെല്ലാം ഈ ഒരു പൊടി ഉപയോഗപ്പെടുത്തി ഉരച്ചു വൃത്തിയാക്കി എടുക്കാവുന്നതാണ്.കൂടാതെ ബാത്റൂമിന്റെ ചുമരിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കളയാനായി ഈ ഒരു പൊടി കയ്യിൽ ഒരു ഗ്ലൗസ് ഇട്ടശേഷം ചുമരിൽ വിതറി കൊടുത്ത് നല്ലതുപോലെ ഉരച്ചു കഴുകി കൊടുത്താൽ മതിയാകും. വെളുത്ത തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി തയ്യാറാക്കി വെച്ച പൊടിയുടെ കൂട്ടിൽ നിന്നും കുറച്ചെടുത്ത് ഇട്ട ശേഷം അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം വൃത്തിയാക്കേണ്ട തുണി അതിൽ കുറച്ച് നേരം ഇട്ടുവച്ചതിന് ശേഷം കഴുകിയെടുക്കുകയാണെങ്കിൽ നല്ലപോലെ വൃത്തിയായി കിട്ടുന്നതാണ്. ഇത്തരത്തിൽ ഈയൊരു പൊടിക്കൂട്ട് തയ്യാറാക്കുന്നത് വഴി പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വളരെ എളുപ്പത്തിൽ കണ്ടെത്താനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog