Take a fresh look at your lifestyle.

സഞ്ജുവിനെ പുറത്താക്കിയത് വൻ പ്രഖ്യാപനത്തിന്റെ മുന്നൊരുക്കം, ഇറാനി കപ്പിൽ നിന്ന് പുറത്തായവർ

ഇറാനി കപ്പ്‌ 2024-നുള്ള റസ്റ്റ്‌ ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഉൾപ്പെടെ ചില ശ്രദ്ധേയമായ ഒഴിവാക്കലുകൾ അതിൽ ഉണ്ടായിരുന്നു. നിലവിലെ രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയും ബിസിസിഐ പ്രഖ്യാപിച്ച റസ്റ്റ്‌ ഓഫ് ഇന്ത്യ ടീമും തമ്മിലാണ് ഇറാനി കപ്പ്‌ 2024-നുള്ള മത്സരം കളിക്കുക. ദുലീപ് ട്രോഫിയിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഇന്ത്യൻ ടി20 ദേശീയ ടീം  താരങ്ങളായ 

അർഷദീപ് സിംഗ്, രവി ബിഷ്നോയ്, റിങ്കു സിംഗ് എന്നിവരെ ഒന്നും റസ്റ്റ്‌ ഓഫ് ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഉണ്ടായിരുന്ന വിക്കറ്റ് കീപ്പർമാർ ആയ സർഫ്രാസ് ഖാൻ, ജൂറൽ എന്നിവരോട് ഇറാനി കപ്പ് കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐയുടെ ഈ നടപടികളിൽ അവരുടെ തീരുമാനം വ്യക്തമാണ്. അതായത്, സഞ്ജുവിനെ ഇറാനി കപ്പിൽ നിന്ന് ഒഴിവാക്കിയത് 

അദ്ദേഹത്തിന് ദോഷം ചെയ്യില്ല എന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ഒക്ടോബർ 1 മുതൽ 5 വരെയാണ് ഇറാനി കപ്പ് നടക്കുന്നത്. ഒക്ടോബർ 6-ന് ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരക്ക് തുടക്കമാകും. അതുകൊണ്ടുതന്നെ, ഇറാനി കപ്പിന്റെ ഭാഗമാകുന്ന കളിക്കാർക്ക് ആർക്കും തന്നെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ കളിക്കാൻ ആകില്ല എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാധ്യത ഉള്ള കളിക്കാരെ 

ഇറാനിൽ കപ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരായ  ഇന്ത്യൻ ടീമിൽ ഇടംപിടിക്കും എന്നാണ് ഈ സൂചനകൾ ഉറപ്പാക്കുന്നത്. ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണെ വിക്കറ്റ് കീപ്പർ റോളിൽ ഇന്ത്യയുടെ ടി20 ടീമിൽ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ, സഞ്ജുവിനെ പോലുള്ള ഒരു ബാറ്ററുടെ ആവശ്യം ഇന്ത്യയ്ക്ക് അനിവാര്യവും ആണ്. Sanju Samson Irani Cup snub hints at India Bangladesh T20 series callup