Take a fresh look at your lifestyle.

സഞ്ജു സാംസണ് ഗംഭീര അവസരം നൽകാൻ ബിസിസിഐ, ഇതൊരു ബമ്പർ ചാൻസ്

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകം ആഘോഷിക്കുന്ന പേരുകളിൽ ഒന്നാണ് സഞ്ജു സാംസന്റെത്. ഏറ്റവും ഒടുവിൽ അവസാനിച്ച ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി പ്രകടനം പുറത്തെടുത്തതോടെയാണ് സഞ്ജു ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ മിന്നും താരം എന്ന നിലക്ക് ചർച്ചാവിഷയമായി മാറിയത്. ഓപ്പണറുടെ റോളിൽ ദേശീയ ടീമിൽ അവസരം ലഭിച്ച സഞ്ജു അത് മുതലാക്കിയതോടെ, മലയാളി താരത്തിന് വേണ്ടി 

കൂടുതൽ അവസരങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ബിസിസിഐ. കളിക്കാരുടെ പേരിന് ആയിരിക്കില്ല, മറിച്ച് പ്രകടനത്തിന് ആയിരിക്കും താൻ മുൻതൂക്കം നൽകുക എന്ന് നേരത്തെ തന്നെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്കുകളുടെ പശ്ചാത്തലത്തിലും, ബിസിസിഐയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സഞ്ജു സാംസൺ – അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ട് തുടർന്നുകൊണ്ടുപോകാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. 

രോഹിത് ശർമ്മ വിരമിച്ചതോടെ ഒഴിവ് വന്ന ടി20 ടീമിലെ ഓപ്പണിങ് സ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ, യശാസ്വി ജയിസ്വാൾ തുടങ്ങിയവരെ എല്ലാം ടീം ഇന്ത്യ പരീക്ഷിച്ചെങ്കിലും, സഞ്ജു – അഭിഷേക് കൂട്ടുകെട്ടാണ് ഇപ്പോൾ സെലക്ടർമാരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്. ഗിൽ, ജയിസ്വാൾ എന്നിവർക്ക് ഏകദിന ഫോർമാറ്റിലും ടെസ്റ്റിലും അവസരങ്ങൾ ലഭിക്കുമ്പോൾ, ടി20 ക്രിക്കറ്റിൽ സഞ്ജു അടങ്ങുന്ന കൂട്ടുകെട്ടിന് മുൻതൂക്കം ലഭിക്കുന്നു. നവംബർ 8-ന് ആരംഭിക്കുന്ന

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ 4 ടി20 മത്സരങ്ങൾ ആണ് ഉൾപ്പെടുന്നത്. നവംബർ 5 വരെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര നീണ്ടുനിൽക്കും എന്നതിനാലും, നവംബർ 22 മുതൽ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കും എന്നതിനാലും, ഋഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയവർക്കെല്ലാം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വിശ്രമം നൽകാനാണ് സാധ്യത. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്കായിരിക്കും മുൻഗണന. Sanju Samson continues as opener in South African series