
കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ കേരള താരമായി സഞ്ജു സാംസൺ
തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ദുലീപ് ട്രോഫി ടൂർണമെന്റ് ആണ് മലയാളി താരം സഞ്ജു സാംസൺ ഈ വർഷം കളിച്ചത്. ഇന്ത്യ ഡി-യുടെ ഭാഗമായ സഞ്ജുവിന് ആദ്യ റൗണ്ട് മത്സരം നഷ്ടമായെങ്കിലും, തുടർന്ന് നടന്ന രണ്ട് മത്സരങ്ങളും കളിക്കാൻ സാധിച്ചു. എന്നാൽ, ഇന്ത്യ എ-ക്കെതിരായ മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിൽ യഥാക്രമം 5, 40 റൺസ് എടുക്കാനേ സഞ്ജുവിന് സാധിച്ചു. എന്നാൽ, ഇന്ത്യ ബി-ക്കെതിരായ ടൂർണമെന്റിലെ അവസാന മത്സരത്തിൽ
സെഞ്ച്വറി നേടിയാണ് സഞ്ജു റെഡ് ബോൾ ഫോർമാറ്റിലെ തന്റെ പ്രതിഭ തെളിയിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ ഡി വിജയിക്കുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ സഞ്ജു 106 റൺസ് എടുക്കുകയും, രണ്ടാം ഇന്നിങ്സിൽ 45 റൺസ് എടുക്കുകയും ചെയ്തു. ഇത് സഞ്ജു സാംസന്റെ ആദ്യ ദുലീപ് ട്രോഫി സെഞ്ച്വറി ആണ്. മാത്രമല്ല ഇത് അദ്ദേഹത്തിന്റെ കരിയറിലെ 11-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആയി കൂടി രേഖപ്പെടുത്തി. ഇതോടെ ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയ കേരള താരങ്ങളുടെ പട്ടികയിൽ മൂന്നാമനായി സഞ്ജു സാംസൺ.
India's best Wicketkeeper batsman in white ball cricket and vice captain of India in T20i Sanju Samson is coming to rule across all formats 👊.
— Rosh🧢 (@samson_zype) September 22, 2024
Despite came as a sub is the leading six-hitter in the Duleep Trophy in just 4 inns. pic.twitter.com/9C32O5eeRh
18 ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയ മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള രോഹൻ പ്രേമിന്റെ പേരിൽ 13 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികൾ ഉണ്ട്. ഇതോടെ പതിനൊന്നോ അതിലധികമോ ഫസ്റ്റ് ക്ലാസ് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ കേരള ക്രിക്കറ്റ് താരമായി സഞ്ജു സാംസൺ മാറി. ടെസ്റ്റ് ഫോർമാറ്റിൽ സെഞ്ച്വറി നേടിയതോടെ, റെഡ് ബോൾ ക്രിക്കറ്റ് ഇന്ത്യൻ ടീമിനേക്കാൾ സഞ്ജു ലക്ഷ്യം വെക്കുന്നത്. Sanju Samson became the third Kerala player to score more First-Class centuries