Take a fresh look at your lifestyle.

ആകാശ് ദീപിനെ സംശയിച്ച് ക്യാപ്റ്റൻ!! ഒടുവിൽ തീരുമാനം വന്നപ്പോൾ രോഹിത് ശർമ്മ ഞെട്ടി

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിന് കാൻപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ബംഗ്ലാദേശിനെ ആദ്യം ബാറ്റിംഗിന് അയച്ചു. ഒന്നാം ടെസ്റ്റ് മത്സരത്തിന് സമാനമായി, മികച്ച പ്രകടനം ആണ് ഇന്ത്യൻ പേസ് യൂണിറ്റ് തുടരുന്നത്. മത്സരത്തിന്റെ ആദ്യ സെഷൻ പുരോഗമിക്കുമ്പോൾ, ബംഗ്ലാദേശിന് ഇതിനോടകം അവരുടെ ഓപ്പണർമാരെ നഷ്ടമായി. 

മത്സരം 34 ഓവറുകൾ പിന്നിടുമ്പോൾ, ബംഗ്ലാദേശ് 102/3 എന്ന നിലയിലാണ്. ആകാശ് ദീപ് ആണ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ നേടിയത്. ബംഗ്ലാദേശ് ഓപ്പണർ സാകിർ ഹുസൈനെ (0) അക്കൗണ്ട് തുറപ്പിക്കാതെ ആകാശ് ദീപ് മടക്കി. സാക്കിർ ഹുസൈന്റെ വിക്കറ്റിന്  കാരണമായ യശസ്വ ജയിസ്വാളിന്റെ മനോഹരമായ ഡൈവ് ക്യാച്ചും എടുത്തു പറയേണ്ടതാണ്. തുടർന്ന്, ക്രീസിൽ സ്റ്റാൻഡ് ചെയ്ത് റൺ ഉയർത്തിക്കൊണ്ടുവന്ന ബംഗ്ലാദേശ് ഓപ്പണർ

ഷദ്മാൻ ഇസ്ലാമിനെയും (24) ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതിന് മുന്നേ ആകാശ് ദീപ് മടക്കി. ഈ വിക്കറ്റിന് പിന്നിൽ ആകാശ് ദീപിന്റെ ഉറച്ച തീരുമാനവും വ്യക്തതയും കൂടി പ്രവർത്തിച്ചു. ആകാശ് ദീപിന്റെ ഡെലിവറിക്ക് മെയിൽ അദ്ദേഹം എൽബിഡബ്ല്യു അപ്പീൽ ചെയ്തെങ്കിലും, ഫീൽഡ് അമ്പയർ അത് നോട്ടൗട്ട് വിധിച്ചു. എന്നാൽ, അത് ഔട്ട് ആണ് എന്ന് ഉറപ്പിച്ച ആകാശ് ദീപ് ക്യാപ്റ്റൻ രോഹിത് ശർമയോട് റിവ്യൂ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ രോഹിത് ആദ്യം റിവ്യൂ നൽകാൻ മടി കാണിച്ചു. 

തുടർന്ന്, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനോട്‌ ക്യാപ്റ്റൻ അഭിപ്രായം തേടി. ബോൾ ഉയർന്നോ എന്നതായിരുന്നു രോഹിത്തിന്റെ സംശയം. ഒടുവിൽ ആകാശിന്റെ നിലപാടിന് വഴങ്ങി രോഹിത് റിവ്യൂ ആവശ്യപ്പെട്ടു. ഒടുവിൽ അത് കൃത്യമായി എൽബിഡബ്ല്യു ആണ് എന്ന് സ്ക്രീനിൽ തെളിയുകയും, തേർഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. ഔട്ട് വിധിച്ചതിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖത്ത് അതിന്റെ സന്തോഷവും അത്ഭുതവും പ്രകടമായി. Rohit Sharma review reaction Akash Deep gets crucial wicket