Take a fresh look at your lifestyle.

ഇന്ത്യൻ ടീമേ കാണുന്നില്ലേ?? ഇതാണ് പഠിക്കൽ ബാറ്റിംഗ് റെക്കോർഡ്സ്!! വീണ്ടും സെഞ്ച്വറി

രഞ്ജി ട്രോഫി സീസൺ 2024ൽ ഗംഭീരമായ ബാറ്റിംഗ് ഫോം തുടർന്ന് കർണാടക താരമായ ദേവദട്ട് പടിക്കൽ.തമിഴ് നാട് എതിരായ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ മറ്റൊരു സെഞ്ച്വറി നേടിയ താരം എല്ലാവരുടെയും കയ്യടികൾ കരസ്ഥമാക്കുകയാണ്

ആരെയും അമ്പരപ്പിക്കുന്ന ബാറ്റിംഗ് മികവിലുള്ള പഠിക്കൽ മൂന്നാം സെഞ്ച്വറിയാണ് ഈ സീസണിൽ നേടിയത് ഇന്നലെ.23വയസ്സുകാരൻ താരം കർണാടക ടീമിന്റെ ഈ രഞ്ജി സീസണിലെ ടോപ് സ്കോററാണ്.

2024-ലെ രഞ്ജി ട്രോഫിയിൽ ഗംഭീര ബാറ്റിംഗുമായി കുതിക്കുന്ന കർണാടക യുവതാരം മിന്നുന്ന ഫോമിലാണ്.കൂടാതെ
നാല് മത്സരങ്ങളിൽ നിന്ന് 104 എന്ന അസാധ്യ ബാറ്റിംഗ് ശരാശരിയിൽ മുന്നേറ്റം നടത്തുന്ന താരം 520 റൺസാണ് ഇത് വരെ അടിച്ചുകൂട്ടിയത്. ഈ സീസണിൽ മൂന്ന് സെഞ്ച്വറികൾ അദ്ദേഹം നേടി. സീസണിൽ
മൊത്തത്തിൽ,ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഴാമത്തെ താരമാണ് അദ്ദേഹം, 500-ലധികം റൺസ് നേടിയ എട്ട് ബാറ്റർമാരിൽ ഒരാൾ കൂടിയാണ് പഠിക്കൽ.

Devdutt Padikkal across formats since November 25th, 2023:

  • 117, 70, 93*, 114, 30, 193, 42, 31, 103, 105, 65, 21 & 151