
“ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി” പുണ്യഭൂമിയിലെ വിശേഷങ്ങൾ പങ്കുവെച്ച് നിയാസ് ബക്കർ
Niyas Backer Touching Pilgrimage to Mecca: പുണ്യഭൂമിയായ മക്കയിൽ സന്ദർശനം നടത്തിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ നിയാസ് ബക്കർ. ഭാര്യക്കൊപ്പമാണ് നിയാസ് യാത്ര പോയത്. നാടിനും വീട്ടുകാർക്കും എല്ലാം പ്രാർത്ഥന നടത്തിയതിനെ കുറിച്ചും നിയാസ് കുറിപ്പിൽ പരാമർശിച്ചു. മുഴുവൻ കുറിപ്പ് വായിക്കാം:
“സർവ്വേശ്വരന്റെ അനുഗ്രഹത്താൽ മക്കയിലെ പുണ്യഭൂമിയിൽ ഒരിക്കൽ കൂടി പ്രവേശിച്ചു. ആത്മീയതയുടെ ആനന്ദത്താൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയ മനുഷ്യക്കടലിലൂടെ നിയന്താവിന്റെ പ്രകീർത്തനങ്ങൾ ചൊല്ലി ലയിച്ചു ചേർന്നു. കൂടെ ഹസീനയും ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് കാരണമായ അനുജൻ (എളാപ്പയുടെ മോൻ) റഫീക്കിനും ദമാമിലുള്ള തൃശ്ശൂർ നാട്ടുകൂട്ടത്തിലെ മുഴുവൻ കൂട്ടുകാർക്കും
യാത്രയിൽ ഞങ്ങളെ സഹായിച്ച മുഴുവൻ പ്രവാസി സഹോദരങ്ങൾക്കും വേണ്ടി നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥിച്ചു. സ്വന്തത്തിനെന്നപോലെ കുടുംബത്തിനും കുടുംബാംദികൾക്കും ബന്ധുമിത്രാദി കൾക്കുമായി പ്രാർത്ഥിച്ചു. സഹപ്രവർത്തകർക്കുംl സുഹൃത്തുക്കൾക്കും എന്റെ നാടിനു വേണ്ടിയും ഓർമ്മയോടെ പ്രാർത്ഥിച്ചു. ലോകത്ത് പീഡനം അനുഭവിക്കുന്ന മുഴുവൻ മനുഷ്യർക്കായും പ്രാർത്ഥിച്ചു.
ലോകാ സമസ്താഃ സുഖിനോ ഭവന്തു. എന്ന വാക്യം മനസ്സിൽ നിറഞ്ഞുനിന്നു. ശരീരം ഒരു തൂവൽ പോലെയായി. ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി. സർവ്വതും സമാധാനപരമായി നിവർത്തിച്ചു തന്ന സർവ്വേശ്വരന് സർവ്വ സ്തുതി.”