Take a fresh look at your lifestyle.

അപ്പുവിന്റെ അച്ഛനാണ് ഞാൻ!! കുടജാദ്രിമല കയറി മോഹൻലാൽ

Mohanlal spiritual journey to Kodachadri

Mohanlal spiritual journey to Kodachadri: സിനിമ തിരക്കുകൾക്ക് ഇടയിലെ ഒഴിവ് വേളകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മോഹൻലാൽ. ഇപ്പോൾ, കുടജാദ്രിയിലേക്കാണ് മോഹൻലാൽ യാത്രാ പോയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും യാത്രയിൽ മോഹൻലാലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും തിരക്കഥാകൃത്തുമായ ആർ രാമാനന്ദ് പങ്കുവെച്ചു. രാമാനന്ദ് പങ്കുവച്ച കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ നോക്കാം.

വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ ഒരു രാത്രി. 38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ച് ലാലേട്ടൻ കുടജാദ്രി കയറിയിട്ടുണ്ട്, ചിത്രമൂലയിൽ പോയിട്ടുണ്ട്, രാത്രി മലമുകളിൽ അന്തിയുറങ്ങിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ചന്തുക്കുട്ടി സ്വാമിയും ഒന്നിച്ചുള്ള യാത്രാനുഭവം ലാലേട്ടൻ എഴുതിയത് ഞാൻ വായിക്കുന്നത്, എൻ്റെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു മുദ്രപതിപ്പിച്ച യാത്രാവിവരണം ആയിരുന്നു അത്.

ജീപ്പ് വന്ന് നിർത്തിയപ്പോൾ ‘ലാലേട്ടൻ മുന്നിൽ കയറു ‘, എന്നെല്ലാവരും പറഞ്ഞു, ഞാൻ ഒഴികെ. കാരണം ഇത്തരം യാത്രകളിൽ അദ്ദേഹം പുലർത്തി പോരുന്ന അസാമാന്യമായ എളിമയുടെ അനുഭവങ്ങൾ പലതവണ എനിക്കുണ്ടായിട്ടുണ്ട്. വീണ്ടും നിർബന്ധിച്ചപ്പോൾ , അദ്ദേഹം അവരോട് പറഞ്ഞു ‘അപ്പുവിന്റെ അച്ഛനാണ് ഞാൻ’ എന്ന്! ഫ്ലാഷ് ബാക്ക്: ഭക്ഷണം കഴിക്കുമ്പോൾ പ്രണവ് നടത്തുന്ന സാഹസിക യാത്രകളെ കുറിച്ചും മറ്റും വിസ്മയത്തോടെ കൂടിയിരുന്ന പലരും സംസാരിച്ചതിന്റെ ബാക്കിയായിരുന്നു ഈ ഉത്തരം. അതിൽ ഉണ്ടായിരുന്നു എല്ലാം..

Mohanlal spiritual journey to Kodachadri

ഒരു നൊടി മാത്രം എന്ന് തോന്നിയ ഈ മനോഹര നിമിഷങ്ങൾ ഹൃദയത്തിൽ നിറച്ചാർത്തു ചാർത്തി നിൽക്കുന്നു. ഒപ്പം 38 വർഷങ്ങൾക്കു മുമ്പ് ലാലേട്ടൻ കുടജാദ്രിയിൽ പോയപ്പോൾ കൂടെയുണ്ടായിരുന്നു ചന്തുക്കുട്ടി സ്വാമിയുടെ യഥാർത്ഥ പേര് രാമാനന്ദ സരസ്വതി എന്നാണ്, എൻ്റെയും, അദ്ദേഹത്തിൻ്റെ സ്വദേശം പന്തിരങ്കാവ് ആണ് എൻ്റെയും, അദ്ദേഹത്തിൻ്റെ ഗുരുനാഥൻ നിത്യാനന്ദ ഭഗവാൻ തന്നെ എൻ്റെയും പരമ ഗുരു! വിസ്മയരങ്ങളായ ആകസ്മികതകൾ ….