Take a fresh look at your lifestyle.

ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2025-ൽ നിലനിർത്തുന്ന 5 കളിക്കാർ, ധോണിക്ക് പകരം വിദേശ താരം

ഐപിഎൽ 2025-ന് മുന്നോടിയായി നടക്കാൻ ഇരിക്കുന്ന മെഗാ താരലേലത്തിന്റെ നിയമങ്ങൾ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. ഓരോ ഫ്രാഞ്ചൈസികൾക്കും എത്ര കളിക്കാരെ നിലനിർത്താം, എങ്ങനെ നിലനിർത്താം എന്നതുമായി ബന്ധപ്പെട്ട് എല്ലാം ബിസിസിഐ എടുക്കുന്ന തീരുമാനം നിർണായകമാകും. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചിടത്തോളം, ആരൊക്കെ നിലനിർത്താൻ സാധിക്കും  

എന്നത് പ്ലാൻ ചെയ്യാൻ ബിസിസിഐ തീരുമാനം വന്ന ശേഷം മാത്രമേ സാധിക്കു. ആർടിഎം (റൈറ്റ് ടു മാച്ച്) ഉൾപ്പെടെ ഒരു ഫ്രാഞ്ചൈസിക്ക് അഞ്ച് കളിക്കാരെ നിലനിർത്താൻ സാധിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇക്കൂട്ടത്തിൽ പരമാവധി രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടുത്താം. ഐപിഎല്ലിൽ നടന്നിട്ടുള്ള മുൻ മെഗാ താരലേലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇങ്ങനെയാണ് ബിസിസിഐ ഇത്തവണ തീരുമാനിക്കുന്നത് എങ്കിൽ

രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ് എന്നീ ഇന്ത്യൻ താരങ്ങളെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തും എന്നത് ഉറപ്പാണ്. ഇവർക്ക് പുറമേ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മധീഷ പതിരന ആയിരിക്കും സിഎസ്കെയുടെ ഫസ്റ്റ് ചോയ്സ് ഫോറിൻ താരം. ഇന്ത്യൻ പേസ് ഓൾറൗണ്ടർമാരുടെ എണ്ണത്തിൽ പരിധി ഉള്ളതിനാൽ, ശിവം ഡ്യൂബെയെ സിഎസ്കെ നിലനിർത്താനുള്ള സാധ്യതയും തള്ളിക്കളയാൻ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസം താരം എംഎസ് ധോണിയുടെ കാര്യത്തിൽ ആണ് സംശയം നിലനിൽക്കുന്നത്. 

ധോണി ഐപിഎല്ലിൽ തുടരാൻ തീരുമാനിച്ചാൽ തീർച്ചയായും ചെന്നൈ നിലനിർത്തുന്ന അഞ്ച് താരങ്ങളിൽ ഒരാൾ ധോണി ആയിരിക്കും. അതേസമയം ധോണി തുടരുന്നില്ല എന്ന് സ്വയം തീരുമാനമെടുത്താൽ, അദ്ദേഹത്തിന്റെ പകരം ഒരു വിദേശ താരത്തെ നിലനിർത്താൻ ആയിരിക്കും സിഎസ്കെ ശ്രമിക്കുക. ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ, ന്യൂസിലാൻഡ് ബാറ്റർ ഡെവൺ കോൺവെ, ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ എന്നിവരിൽ ഒരാളെ നിലനിർത്താൻ ആയിരിക്കും ചെന്നൈ സൂപ്പർ കിങ്സ് തയ്യാറാവുക. IPL 2025 Chennai Super Kings retention plans Revealed