ഇനി വീട് തുടക്കാതെ വൃത്തിയാക്കാം… ഇതൊരു തുള്ളി മാത്രം മതി!! വീട് വൃത്തയാക്കൽ ഇനി എന്തെളുപ്പം..!! | House Cleaning Tips
House Cleaning Tips: വീട് വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നിരുന്നാലും എല്ലാ എപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലർക്കും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
അടുക്കളയിലെ സിങ്ക് പച്ചക്കറികളുടെ വേസ്റ്റും മറ്റും അടിഞ്ഞ് ബ്ലോക്ക് ആകുന്നത് പലപ്പോഴും കാണാറുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ കുറച്ച് ഹാർപിക് സിങ്കിന്റെ ഓട്ടയിലേക്ക് ഒഴിച്ച ശേഷം ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. തൊട്ടു പിന്നാലെ തന്നെ പൈപ്പ് തുറന്ന് തണുത്ത വെള്ളം കൂടി സിങ്കിലേക്ക് ഒഴിച്ചു കൊടുക്കണം. സിങ്ക് ബ്ലോക്ക് ആയി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിൽ ഈ ഒരു രീതി ചെയ്തു നോക്കുകയാണെങ്കിൽ ബ്ലോക്ക് പോയി കിട്ടുന്നതാണ്.
അരി പോലുള്ള സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കുമ്പോൾ മിക്കപ്പോഴും അതിൽ ചെറിയ ജീവികളെല്ലാം ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു നൂലെടുത്ത് അതിൽ കുറച്ചു ഗ്രാമ്പു കെട്ടിയിടുക. ശേഷം അരി പാത്രത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ കൂടുതൽ ദിവസം അരി കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. സെല്ലോടേപ്പ് ഉപയോഗിച്ചു കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കുമ്പോൾ മുറിച്ച ഭാഗം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അത് ഒഴിവാക്കാനായി ഉൾഭാഗത്ത് ഒരു ടൂത്ത് പിക്ക് വച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ എളുപ്പത്തിൽ സ്റ്റിക്കർ പറിച്ചെടുക്കാനും സാധിക്കും.
കട്ടിലിന്റെ അടി ഭാഗങ്ങളിൽ എത്ര അടിച്ചുവരിയാലും ചെറിയ പൊടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് പൂർണ്ണമായും എടുക്കാനായി ചൂലിന്റെ അറ്റത്ത് ഒരു സെല്ലോ ടാപ്പ് ഒട്ടിച്ചു കൊടുക്കുക. ശേഷം പൊടിയുള്ള ഭാഗങ്ങളിലൂടെ ചൂല് അടിച്ചെടുക്കുകയാണെങ്കിൽ ചെറിയ പൊടികളെല്ലാം ടാപ്പിൽ പറ്റിപ്പിടിച്ച് കിട്ടുന്നതാണ്. ശേഷം അത് ചൂലിൽ നിന്നും പറിച്ചെടുത്ത് കളഞ്ഞാൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Rifthas kitchen