ഇനി പലഹാരം ഉണ്ടാക്കാൻ എന്തെളുപ്പം!! ഏതു നേരവും കഴിക്കാവുന്ന അടിപൊളി രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്; വേറെ ലെവൽ രുചിയാണ് മക്കളെ..!! | Easy Tasty Snack Recipe
Easy Tasty Snack Recipe:അസാധ്യ രുചിയിൽ 3 നേരവും കഴിക്കാവുന്ന വെറൈറ്റി പലഹാരം! ഇതിന്റെ രുചി വേറെ ലെവലാ; ഇനി എന്തെളുപ്പം. എന്റമ്മോ എന്താ രുചി! ഏതു നേരവും കഴിക്കാവുന്ന അടിപൊളി രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്. 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും. വളരെ കുറച്ചു ചേരുവകൾ കൊണ്ട് സിമ്പിൾ ആയിട്ട് ചെയ്തെടുക്കാവുന്ന വളരെ വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരത്തെ കുറിച്ച് പരിചയപ്പെടാം.
ഇത് നമുക്ക് ബ്രേക്ക് ഫാസ്റ്റ് ആയിട്ടോ സ്നാക്ക് ആയിട്ടോ ഡിന്നർ ആയിട്ടോ ഒക്കെ കഴിക്കാവുന്നതാണ്. അതിനായി ആദ്യം മൂന്ന് കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു ഒഴിക്കുക. അതിനുശേഷം അല്പം ഉപ്പു കൂടി ഇട്ടു കൊടുത്തു ഒരു ഫോർക്ക് കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം 250ml മൈദ പൊടി ഒരു ബൗളിൽ എടുക്കുക. ഒരു ടേബിൾ സ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു കൈ കൊണ്ട് തന്നെ നല്ലപോലെ ഒന്നു മിക്സ് ചെയ്തു എടുക്കുക.
ശേഷം ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്ന പോലെ കുഴച്ചെടുക്കുക. എന്നിട്ട് ഒരു പാനിലേക്ക് മുമ്പ് മാറ്റിവച്ചിരുന്ന മുട്ട ഒഴിച്ച് ഒന്നു വറുത്തെടുക്കുക. അടുത്തതായി അതേ പാനിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുത്തതിനു ശേഷം അരടീസ്പൂൺ ചെറിയ ജീരകം, മൂന്നു വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, പച്ചമുളകും പേസ്റ്റ് പരുവത്തിൽ ഇട്ടു കൊടുക്കുക. ഇവയുടെ പച്ചമണം മാറി കഴിയുമ്പോഴേക്കും കുറച്ച് സബോളയും
ഒരു തക്കാളി നീളത്തിൽ അരിഞ്ഞതും ഇട്ട് നന്നായി വഴറ്റിയെടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്തു കൊടുത്തു പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക. മസാല കൊണ്ട് മുട്ട വച്ചിട്ട് ചെയ്തെടുക്കാവുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായി കാണൂ. Video credit : Amma Secret Recipes