Take a fresh look at your lifestyle.

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരം!! മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ്..ഈ താരം ആരാണെന്ന് പറയാമോ.?? | Childhood Photo Of Actress

Childhood Photo Of Actress: മലയാള സിനിമ ഇൻഡസ്ട്രിയിലെ നടി നടന്മാരുടെ അപൂർവ്വ പഴയകാല ചിത്രങ്ങൾ എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആകാറുണ്ട്. ബിഗ് സ്ക്രീനിലെ പ്രകടനം കണ്ട് തങ്ങൾ ആരാധകരായി മാറിയ താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയാനും പരിചയപ്പെടാനുമുള്ള മലയാളികളുടെ ആഗ്രഹമാണ് ഇത്തരത്തിലുള്ള ചിത്രങ്ങളെ വൈറൽ ആക്കുന്നത്.

ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്ക് ആയി ഇവിടെ പങ്കുവെക്കുന്നത്. ക്യാപ്ഷൻ വായിച്ചപ്പോൾ തന്നെ നിങ്ങളിൽ പലർക്കും ഇത് ആരാണെന്ന് എന്നതിന്റെ സൂചന ലഭിച്ചുകാണും. അതെ, മികച്ച നടിക്കുള്ള 2022 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി വിൻസി അലോഷ്യസിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

Childhood Photo Of Actress

ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെടുകയും, തുടർന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തുകയും ചെയ്ത നടിയാണ് വിൻസി അലോഷ്യസ്. ഇത് രണ്ടാം തവണയാണ് വിൻസിയുടെ സിനിമ ജീവിതത്തിൽ പുരസ്കാരം ലഭിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച വിൻസി അലോഷ്യസ്, 2021-ൽ അഭിനയിച്ച ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസിക്ക് ഒരു പുരസ്കാരം ലഭിച്ചിരുന്നു.

മികച്ച സഹ നടിക്കുള്ള സമയം മൂവി അവാർഡ് ആണ് വിൻസിക്ക് ലഭിച്ചത്. ഇപ്പോൾ, തന്റെ കരിയറിലെ എട്ടാമത്തെ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് വിൻസി.