
അച്ഛന്റെ കയ്യിലിരിക്കുന്ന ഈ കുഞ്ഞ് താരത്തെ മനസ്സിലായോ ? തെന്നിന്ത്യൻ സൂപ്പർ നായിക ആരെന്ന് പറയാമോ.?? | Celebrity Childhood Photo
Celebrity Childhood Photo: സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് എന്നും ആരാധകർക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ്. നടി നടന്മാരെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആരാധകർ കാണുന്നതു കൊണ്ടാണ്, അവരുടെ വ്യക്തി ജീവിത വിശേഷങ്ങളും കുട്ടിക്കാല ചിത്രങ്ങളു മെല്ലാം പിന്തുടരാനും ആളുകൾ ഇഷ്ടപ്പെടുന്നത്.
പല നടി നടന്മാരും തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.അത്തരത്തിൽ ഒരു തെന്നിന്ത്യൻ നായിക തന്റെ അച്ഛന്റെ കൈകളിൽ ഇരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. എന്നാൽ, പലർക്കും കുട്ടിക്കാലത്തെ ചിത്രം നോക്കി ആളാരാണെന്ന് കണ്ടെത്താൻ സാധിച്ചില്ല.
Celebrity Childhood Photo

മലയാള സിനിമ കളിൽ അഭിനയിച്ചിട്ടില്ലെങ്കിലും, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ സജീവമായ ഈ നായിക ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ..? 2010-ൽ പുറത്തിറങ്ങിയ ‘പൊർക്കി’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടി പ്രനിത സുഭാഷിനെ യാണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത്. ‘ഭാവ’, ‘അട്ടരിന്റിക്കി ഡാരെദി’, ‘ജഗ്ഗു ദാദ’, ‘ജമിനി ഗണേശനും സുരുളി രാജനും’ തുടങ്ങി നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രനിത സുഭാഷ്.

2021-ൽ റിലീസ് ചെയ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ ‘ഹുങ്കാമ 2’-വിലൂടെയാണ് പ്രനിത ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. നടി ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ബുജ്’ എന്ന ചിത്രത്തിലൂടെയാണ്. ‘രമണ അവതാര’ എന്ന കന്നഡ ചിത്രത്തിലാണ് പ്രനിത ഇപ്പോൾ അഭിനയിക്കുന്നത്. 2021-ൽ ബിസിനസ്മാനായ നിധിൻ രാജുവിനെ നടി വിവാഹം കഴിച്ചിരുന്നു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.