ഈ നാലിൽ രണ്ടാൾ പുറത്ത്!! ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബിസിസിഐ ഉദ്ദേശം
ഹോം ഗ്രൗണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ ന്യൂസിലാൻഡിനോട് ഏകപക്ഷീയമായ 3-0 എന്ന നിലയിൽ തോൽവി വഴങ്ങിയതിൽ, കർശന നടപടിക്ക് ഒരുങ്ങുകയാണ് ബിസിസിഐ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് 8 വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഒന്നാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് ഓൾഔട്ട് ആയ സാഹചര്യം വരെ ഉണ്ടായി. തുടർന്ന്, രണ്ട് മത്സരങ്ങൾക്കും സ്പിൻ അനുകൂല ആണ് ഒരുക്കിയത്.
പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാർ നിലവാരത്തിനൊത്ത പ്രകടനം നടത്തിയെങ്കിലും, പരമ്പരയിലെ 3 മത്സരങ്ങളിലും ബാറ്റർമാർ തികഞ്ഞ പരാജയം ആകുന്ന കാഴ്ചയാണ് കണ്ടത്. ഒന്നാം മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ 462 റൺസ് നേടിയത് ഒഴിച്ച് നിർത്തിയാൽ, പിന്നീട് കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു ഇന്നിങ്സിൽ പോലും 300+ റൺസ് കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ കടുത്ത നടപടിയാണ്
ഇന്ത്യൻ സീനിയർ താരങ്ങൾക്ക് എതിരെ കൈക്കൊള്ളാൻ ബിസിസിഐ ഉദ്ദേശിക്കുന്നത്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിൽ എത്തണമെങ്കിൽ, വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളെങ്കിലും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷം ഇന്ത്യയുടെ സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരെ
ടെസ്റ്റ് ടീമിൽനിന്ന് മാറ്റി നിർത്തുക എന്ന കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ പോകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ശുഭ്മാൻ ഗില്ലിനെ നായക സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാനും ബിസിസിഐ ആഗ്രഹിക്കുന്നു. കൂടാതെ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കും അവസരങ്ങൾ വെട്ടിച്ചുരുക്കാൻ ബിസിസിഐ ഉദ്ദേശിക്കുന്നുണ്ട്. വാഷിംഗ്‌ടൺ സുന്ദർ ഉൾപ്പെടെയുള്ള കളിക്കാരെ പ്രൊമോട്ട് ചെയ്യാനാണ് ബിസിസിഐ ലക്ഷ്യമാക്കുന്നത്. BCCI intends to take action against Indian senior players