
‘അമ്മേ നാരായണ ദേവി നാരായണ’..അയ്യോ ഇതൊരു നടക്ക് പോകില്ലാട്ടോ എന്തൊരു കൊതുകാണ്; വൈറലായി നാമം ചൊല്ലൽ വീഡിയോ.!! | Baby Girl Trending Prayer Video
Baby Girl Trending Prayer Video: സന്ധ്യാനാമം ചൊല്ലാനും ചൊല്ലുന്നത് കാണാനും നല്ല രസമാണ്. അതൊരു കുഞ്ഞാണ് ചൊല്ലുന്നതെങ്കിലോ? രസം ഏറുകയേ ഉള്ളൂ അല്ലേ? അങ്ങനെയുള്ള ഒരു കുറുമ്പിയുടെ കുഞ്ഞു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു കുഞ്ഞു വാവ നാമം ജപിക്കുന്നതാണ് വീഡിയോ.
അമ്മേ നാരായണാ ദേവി നാരായണ എന്ന നാമം ചൊല്ലി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് കുഞ്ഞ്. കൃഷ്ണ കൃഷ്ണ മുകുന്ദ എന്ന നാമവും കുഞ്ഞ് ചൊല്ലുന്നുണ്ട്.രസം അതല്ല. നാമം ചൊല്ലി പകുതി എത്തുമ്പോൾ എന്തൊരു ചൊറിയാ എന്ന് പറഞ്ഞു പരാതിപ്പെടുകയാണ് നമ്മുടെ കുഞ്ഞു താരം. കൊതുകിന്റെ ശല്യമാണ് കുഞ്ഞിനെ ബുദ്ധിമുട്ടിപ്പിക്കുന്നത്. ഇതിനിടയിൽ വീഡിയോ എടുക്കുന്ന അമ്മയെ നോക്കുന്നുമുണ്ട്.
Baby Girl Trending Prayer Video
അമ്മയാകട്ടെ സർവ്വ മംഗള മംഗല്യേ ശിവേ എന്ന നാമം ചൊല്ലാൻ കുഞ്ഞിനെ കുഞ്ഞിനോട് ആവശ്യപ്പെടുകയാണ്. ഇത് കേട്ട് നമ്മുടെ കുഞ്ഞു താരം സർവ്വമംഗള മംഗല്യേ എന്ന നാമം ചൊല്ലുന്നു. കുഞ്ഞിന്റെ ഈ നിഷ്കളങ്കതയും അനുസരണയും ആണ് പ്രേക്ഷകരെ കുഞ്ഞിന്റെ ആരാധകരാക്കിത്തീർക്കുന്നത്. കറുപ്പ് ബനിയനും നീല പാവാടയും ഇട്ട് സുന്ദരിയായാണ് കുഞ്ഞ് നാമം ചൊല്ലാൻ ഇരിക്കുന്നത്. തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനലാണ് കുഞ്ഞിന്റെ വീഡിയോ പുറത്തുവിട്ടത്. 49K ലൈക്ക് ആണ് കുറഞ്ഞ സമയം കൊണ്ട് കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ നേടിയത്. 19 ലക്ഷം കാഴ്ചക്കാരും ഈ വീഡിയോക്ക് ഉണ്ടായിരുന്നു.
വീഡിയോ വൈറലാകാനുള്ള പ്രധാനകാരണം അത് ഉണർത്തുന്ന ഗൃഹാതുരതയാണ്. ചെറുപ്പത്തിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി നാമം ചൊല്ലിയിരുന്നവരായിരിക്കും നമ്മളിൽ പലരും. ഈ വീഡിയോ കാണുമ്പോൾ കുട്ടിക്കാലത്തേയ്ക്ക് പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അമ്മയുടെ നിർദ്ദേശവും കുഞ്ഞിന്റെ അനുസരണയും വീഡിയോയെ മനോഹരമാക്കുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കാണാനിടയാകുന്ന നിഷ്കളങ്കമായ ഇത്തരം കാഴ്ചകൾ നമ്മെ നൈർമ്മല്യം ഉള്ളവരാക്കി തീർക്കുന്നു.