നടൻ കുഞ്ചന്റെ മകൾ വിവാഹിതയായി, കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും
Actor Kunchan daughter wedding
Actor Kunchan daughter wedding: നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ വിവാഹിതയായി. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച കുഞ്ചൻ, മലയാള സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട നടനും, മലയാള സിനിമ ലോകത്തെ അതുല്ല്യ നടനും ആണ്. അതേസമയം, അച്ഛന്റെ പ്രശസ്തിയിൽ നിന്ന് വ്യത്യസ്തമായി, മോളിവുഡ് ബോളിവുഡ് ലോകത്ത് തന്റേതായ ഒരു സ്ഥാനം സ്വാതി കുഞ്ചൻ സൃഷ്ടിച്ചിട്ടുണ്ട്.
ഫാഷൻ സ്റ്റൈലിസ്റ്റ് എന്ന നിലയിൽ പ്രശസ്തയാണ് സ്വാതി കുഞ്ചൻ. കുഞ്ചന്റെ 3 മക്കളിൽ രണ്ടാമത്തെ മകളാണ് സ്വാതി. അഭിനന്ദ് ബസന്ത് ആണ് സ്വാതിയുടെ വരൻ. സ്വാതി കുഞ്ചന്റെ വിവാഹ ചടങ്ങിന് മലയാള സിനിമ ലോകത്തെ നിരവധി താരങ്ങൾ എത്തിച്ചേർന്നു. ഇതോടെ സ്വാതി കുഞ്ചന്റെ വിവാഹം ഒരു താര സംഗമമായി മാറി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾ എല്ലാവരും വിവാഹത്തിൽ ഒത്തുകൂടി.
നടൻ കുഞ്ചനുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. നേരത്തെ മമ്മൂട്ടിയുടെ അയൽക്കാരൻ കൂടിയായിരുന്നു കുഞ്ചൻ. ദുൽഖർ സൽമാൻ ഉൾപ്പെടെ കുടുംബവുമത്താണ് മമ്മൂട്ടി കുഞ്ചന്റെ മകളുടെ വിവാഹത്തിന് എത്തിച്ചേർന്നത്. മോഹൻലാൽ, ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയ താരങ്ങൾ എല്ലാവരും വിവാഹത്തിന് എത്തി.
നടനും സംവിധായകനുമായ ലാൽ കുടുംബസമേതം വിവാഹത്തിന് എത്തിയപ്പോൾ, നടിമാരായ അപർണ ബാലമുരളി, നമിത പ്രമോദ് തുടങ്ങിയവരും കുഞ്ചന്റെ മകളുടെ വിവാഹത്തിൽ പങ്കാളികളായി. കുഞ്ചന്റെ സുഹൃത്തും അന്തരിച്ച നടനുമായ കൊച്ചിൻ ഹനീഫയുടെ കുടുംബവും വിവാഹത്തിന് എത്തിയിരുന്നു. സിനിമക്ക് പുറമെ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവാഹത്തിന് എത്തിച്ചേർന്നു.