Take a fresh look at your lifestyle.

September Ration Distribution: Detailed Allotment for All Card Categories

2026 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം സംബന്ധിച്ചുള്ള വിവിധ കാർഡുകൾക്കുള്ള അലോട്ട്മെന്റ് വിശദാംശങ്ങൾ പുറത്തുവിട്ടു. അന്ത്യോദയ അന്ന യോജന (AAY) കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗം (PHH) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഗോതമ്പിന് പകരം ആട്ട പാക്കറ്റ് 9 രൂപ നിരക്കിൽ ലഭ്യമാണ്. PHH കാർഡിന് അധിക വിഹിതമായി പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് ലഭിക്കും.

പൊതു വിഭാഗം സബ്സിഡി (NPS) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും ലഭിക്കും. അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിലും 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും. പൊതു വിഭാഗം (NPNS) കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിലും 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും. പൊതു വിഭാഗം സ്ഥാപനം (NPI) കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിലും പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്. റേഷൻ വിഹിതം കൃത്യസമയത്ത് ശേഖരിക്കാൻ ഉപഭോക്താക്കൾ അതാത് കടകളിൽ ബന്ധപ്പെടുക.

The Kerala Civil Supplies Department has released the complete details of the September 2026 ration allotment for various card categories. Under the Antyodaya Anna Yojana (AAY), cardholders will receive 30 kg of rice and 2 kg of wheat free of cost, along with 3 packets of atta at ₹7 per packet. For Priority Household (PHH) cardholders, each member is entitled to 4 kg of rice and 1 kg of wheat free of charge. In case wheat is unavailable, atta packets will be provided at ₹9 each. PHH cardholders can also avail additional rice of up to 3 kg per card at ₹26 per kg, subject to stock availability in their respective taluk.

For Non-Priority Subsidized (NPS) cardholders, each member will receive 2 kg of rice at ₹4 per kg, along with a special allotment of 2 kg of wheat at ₹8.70 per kg. Additional quota includes up to 10 kg of rice at ₹26 per kg and up to 4 kg of atta at ₹17 per kg, subject to stock availability. Non-Priority Non-Subsidized (NPNS) cardholders are entitled to 2 kg of rice at ₹10.90 per kg, with additional rice up to 10 kg at ₹26 per kg and up to 4 kg of atta at ₹17 per kg. Non-Priority Institutional (NPI) cardholders will receive 2 kg of rice at ₹10.90 per kg, with additional rice up to 10 kg at ₹26 per kg and up to 1 kg of atta at ₹17 per kg. All additional quotas are subject to taluk-level stock availability. Beneficiaries are requested to collect their entitlements promptly from their designated ration shops.