Take a fresh look at your lifestyle.

“ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ” അമ്മയുടെ ന്യൂ ഇയർ റസലൂഷൻ പങ്കുവെച്ച് ഹരിനാരായണൻ

ന്യൂ ഇയർ റസലൂഷനുകൾ സ്വയം മെച്ചപ്പെടുത്തലിനായി (ആരോഗ്യം, കഴിവുകൾ, ശീലങ്ങൾ) ഒരു പുതിയ തുടക്കം നൽകുന്നു, പ്രതിഫലനത്തിലൂടെയും പുതിയ ലക്ഷ്യങ്ങളിലൂടെയും വ്യക്തിഗത വളർച്ചയ്ക്കുള്ള ശക്തമായ ഉപകരണങ്ങളായി പ്രവർത്തിക്കുന്നു, ശാശ്വതമായ മാറ്റം കെട്ടിപ്പടുക്കുന്നതിന് നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ പദ്ധതികൾ സൃഷ്ടിക്കുന്നത് ഉൾപ്പെടുന്നു.

ഇത്തരത്തിൽ തന്റെ അമ്മയുടെ നടക്കാതെ പോയ ന്യൂ ഇയർ റസലൂഷൻ രസകരമായി പറയുകയാണ് ഗാന രചയിതാവ് ബികെ ഹരിനാരായണൻ. അദ്ദേഹത്തിന്റെ കുറിപ്പ് മുഴുവനായി വായിക്കാം : അമ്മയോട് വെറുതെ ചോദിച്ചതാ
“അമ്മക്ക് വല്ല ന്യൂ ഇയർ റസലൂഷനും ണ്ടോ? “
പയറ് നനുക്കനെ അരിയുന്നതിനിടയിൽ അമ്മ തലയുയർത്തി
” ഈ റസലൂഷൻ ന്ന് വെച്ചാ ന്താ ?”
അതൊക്ക്യാ പുത്യേ രീതി. ന്യൂ ഇയർ ആയിട്ട് നമ്മള് ഓരോ തീരുമാനം എടുക്കാ – പെങ്ങൾ വിശദ്ദീകരിച്ചു

” അങ്ങനെ നോക്ക്യാ എല്ലാ ദിവസോം രാവിലെ ഓരോ റസലൂഷൻ ണ്ട് . ഇന്ന് ദോശ വേണോ ഇഡ്ളി വേണോ , ഉപ്പേരിക്ക് കായവേണോ , കൂർക്ക വേണോ ന്ന്ള്ള റസലൂഷൻ . അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ “
ചെറിയ രീതിയിൽ പ്ലിങ്ങോസ്കി ആയി നിക്കുമ്പോ , അമ്മ വീണ്ടാമതും
” പിന്നൊരു റസലൂഷൻ ണ്ടാർന്നു കൊറെ കൊല്ലം. ഇപ്പൊ നടപടി ആവില്ലാന്ന് വച്ച് ഞാനദ് നിർത്തി “
-ന്താ ?

“നെന്നെ ഒന്ന് നന്നാക്കി എടുക്കാം ന്ന്ള്ളത് . അതെന്തായാലും നടക്കാൻ പോണില്ല “
വേണ്ടായിരുന്നു പുല്ല് എന്ന് മനസ്സിൽ പറയുമ്പോൾ അമ്മ ബീജിയെമ്മിട്ട് അടുക്കളയിലേക്ക് നടന്നു.
ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ
അപ്പോ ഹാപ്പി ന്യൂ ഇയർ
About: Harinarayanan shares his mother’s 2026 New Year resolution