
സഞ്ജു സാംസൺ ഇന്ന് പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ; വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ
2025 ഏഷ്യ കപ്പ് മത്സരങ്ങൾക്ക് തുടക്കം ആയിരിക്കുകയാണ്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യത്തെ മത്സരം ഇന്ന് യുഎഇക്കെതിരെ രാത്രി എട്ടുമണിക്ക് നടക്കും. മത്സരം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മലയാളി ക്രിക്കറ്റ് ആരാധകർ എല്ലാവരും തന്നെ കാത്തിരിക്കുന്നത് സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്നത് അറിയാനാണ്.
കഴിഞ്ഞ ദിവസം ഏഷ്യാ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരുടെ ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് ചോദിക്കുകയുണ്ടായി. ഇന്ത്യൻ ടീമിൽ നിലവിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ആണല്ലോ ഉള്ളത്, സഞ്ജു സാംസനും ജിതേഷ് ശർമയും, സഞ്ജു സാംസനെ ആദ്യ മത്സരത്തിൽ കളിപ്പിക്കാൻ സാധ്യതയുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
Will Sanju Samson start?
— ESPNcricinfo (@ESPNcricinfo) September 10, 2025
Suryakumar Yadav: 😏 pic.twitter.com/bzO569JtnO
ഇതിന് വളരെ ഉത്തരവാദിത്വത്തോട് കൂടിയ മറുപടിയാണ് സൂര്യകുമാർ നൽകിയത്. “സഞ്ജുവിന്റെ കാര്യത്തിൽ നിങ്ങൾ ആരും തന്നെ വിഷമിക്കേണ്ടതില്ല, അത് ഞങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യും. തീർച്ചയായും ഏറ്റവും ഉചിതമായ തീരുമാനം ആയിരിക്കും മത്സരത്തിന് മുൻപ് എടുക്കുക,” ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.
Summary: With the 2025 Asia Cup set to begin and India’s opening match against the UAE approaching, Malayali cricket fans are eagerly awaiting news on whether Sanju Samson will feature in the playing eleven. When questioned about the selection between Sanju Samson and Jitesh Sharma, Indian captain Suryakumar Yadav offered a reassuring yet non-committal response, stating, “Don’t worry about Sanju, we’ll take care of it,” and emphasizing that the most appropriate decision would be made ahead of the match.