നാല് കളിക്കാരെ നിലനിർത്താൻ രാജസ്ഥാൻ റോയൽസ്!! സീനിയർ താരങ്ങൾ പുറത്തേക്കോ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസൺ ജേതാക്കളായ രാജസ്ഥാൻ റോയൽസ്, ഐപിഎൽ 2025-ലേക്കുള്ള മെഗാ താര ലേലത്തിന് തയ്യാറെടുക്കുകയാണ്. മെഗാ ലേലത്തിന് മുൻപ് ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് ആർടിഎം പ്രയോജനപ്പെടുത്തുന്നത് ഉൾപ്പെടെ 6 കളിക്കാരെ ആണ് നിലനിർത്താൻ സാധിക്കുക. അതുകൊണ്ടുതന്നെ, മുൻ സീസണിലെ ചില പ്രധാന കളിക്കാരെ രാജസ്ഥാൻ റോയൽസ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾക്ക് കൈവിടേണ്ടിവരും.
നിലവിൽ വിവിധ സോഴ്സുകളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് നിലനിർത്തൽ പട്ടികയിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ ഓപ്ഷൻ. ഓപ്പണർ യശസ്വി ജയിസ്വാൾ ആണ് രാജസ്ഥാൻ റോയൽസ് നിലനിർത്താൻ ഒരുങ്ങുന്ന രണ്ടാമത്തെ കളിക്കാരൻ. ഇന്ത്യൻ ടീമിനും സജീവ സാന്നിധ്യമാണ് ഈ യുവ ബാറ്റർ. രാജസ്ഥാൻ റോയൽസ് നിലനിർത്താൻ ഒരുങ്ങുന്ന മറ്റൊരു താരം ഓൾറൗണ്ടർ റിയാൻ പരാഗ് ആണ്. അതേസമയം,
അൺക്യാപ്പ്ഡ് കളിക്കാരിൽ നിന്ന് ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മയാണ് രാജസ്ഥാൻ റോയൽസിന്റെ റിട്ടൻഷൻ ലിസ്റ്റിലെ സാന്നിധ്യം. നിലവിൽ ഈ നാല് കളിക്കാരെ നിലനിർത്താൻ ആണ് രാജസ്ഥാൻ റോയൽസ് ഒരുങ്ങുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തത് പ്രകാരം ഇംഗ്ലീഷ് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബറ്റ്ലർ, ഇന്ത്യൻ വെറ്റെറൻ സ്പിന്നർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവരെ ഒന്നും നിലനിർത്താൻ രാജസ്ഥാൻ റോയൽസ് ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും,
ബറ്റ്ലർ, ചഹൽ എന്നിവരെ ആർടിഎം ഉപയോഗിച്ച് രാജസ്ഥാൻ റോയൽസ് നിലനിർത്തിയേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ 31 വൈകീട്ട് 5 മണി വരെയാണ് ഫ്രാഞ്ചൈസികൾക്ക് നിലനിർത്തൽ പട്ടിക സമർപ്പിക്കാൻ ഐപിഎൽ അതോറിറ്റി സമയം നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങൾ ഉടൻ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. Rajasthan Royals set to retain four players including Sanju Samson for IPL 2025