സഞ്ജുവിന്റെ ഐസിസി റാങ്കിങ് കുതിപ്പ്, ഒറ്റ സെഞ്ച്വറി 91 റാങ്ക് മുന്നേറ്റം
ഐസിസി റാങ്കിങ് ഏറ്റവും പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ, വലിയ മുന്നേറ്റം ആണ് ഇന്ത്യൻ താരങ്ങൾ നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ യുവ ബാറ്റർമാർ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ ആണ് സൂപ്പർ മുന്നേറ്റം നടത്തിയ ഇന്ത്യൻ താരങ്ങളിൽ ഒരാൾ. നേരത്തെ, റാങ്കിങ്ങിൽ
156-ാം സ്ഥാനത്ത് മാത്രം ഉണ്ടായിരുന്ന സഞ്ജു സാംസൺ, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ, ഐസിസി ടി20 മെൻസ് ബാറ്റിംഗ് റാങ്കിങ്ങിൽ 91 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 65-ാം റാങ്കിലേക്ക് കുതിച്ചു. 449 ആണ് സഞ്ജുവിന്റെ നിലവിലെ റേറ്റിംഗ്. ഇത് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് റേറ്റിംഗ് ആയി കൂടി അടയാളപ്പെടുത്തി. സഞ്ജുവിന് സമാനമായി റിങ്കു സിംഗും റാങ്കിങ്ങിൽ വലിയ മുന്നേറ്റം കാഴ്ചവച്ചു. 22 സ്ഥാനങ്ങൾ മുൻപോട്ട് കുതിച്ച് 515 റേറ്റിംഗോടെ ഈ രൂപ ഇന്ത്യൻ താരം
ഐസിസി റാങ്കിംഗിൽ 43-ാം സ്ഥാനത്ത് എത്തി. ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ മറ്റൊരു ശ്രദ്ധേയമായ കുതിപ്പ് നടത്തിയ ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഢി ആണ്. ബംഗ്ലാദേശിനെതിരെ ഒരു അർദ്ധ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഢി, റാങ്കിങ്ങിൽ 255 സ്ഥാനങ്ങൾ മുന്നേറി 72-ാം റാങ്കിലേക്ക് കുതിച്ചെത്തി. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ 8 സ്ഥാനങ്ങൾ മുന്നേറി 52-ാം റാങ്കിലേക്ക് എത്തി. അതേസമയം ചില ഇന്ത്യൻ താരങ്ങൾക്ക് ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ പിറകോട്ട് പോകേണ്ടിവന്നു.
ഒരു സ്ഥാനം പിറകോട്ട് പോയി യശാസ്വി ജയിസ്വാൾ 6-ാം സ്ഥാനത്തേക്ക് വീണപ്പോൾ, രണ്ട് സ്ഥാനങ്ങൾ പിറകോട്ട് പോയി ഋതുരാജ് ഗെയ്ക്വാദ് 11-ാമതായി. ശുഭ്മാൻ ഗില്ലിന് നാല് സ്ഥാനങ്ങൾ നഷ്ടമായി 25-ാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയൻ ബാറ്റർ ട്രെവിസ് ഹെഡ് നയിക്കുന്ന ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ, രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആണ്. ഫിൽ സാൾട്ട്, ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു. Sanju Samson reach career best 65th Position in ICC Ranking