Take a fresh look at your lifestyle.

വിരേന്ദർ സേവാഗിനെ മറികടന്ന് ജയ്സ്വാൾ!! കപിൽ ദേവ് ഉൾപ്പെടുന്ന ടെസ്റ്റ് റെക്കോർഡ് പട്ടികയിൽ

ഇന്ത്യ – ബംഗ്ലാദേശ് കാൻപൂർ ടെസ്റ്റ്‌ നാലാം ദിനം പുരോഗമിക്കുമ്പോൾ, ടീം ഇന്ത്യ വിജയത്തിനായി ഗെയിം പ്ലാൻ ചെയ്ഞ്ച് ചെയ്തിരിക്കുകയാണ്. മത്സരത്തിന്റെ രണ്ട് ദിനങ്ങൾ മഴ മൂലം പൂർണമായും, ഒരു ദിനം പകുതിയും നഷ്ടമായതിനാൽ ഇനി ആകെ അവശേഷിക്കുന്നത് രണ്ട് ദിനങ്ങൾ മാത്രമാണ്. ഇത് മുന്നിൽ കണ്ടു കൊണ്ട് മത്സരം വിജയിക്കുവാൻ വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ ഒന്നാം ഇന്നിങ്സിൽ നടത്തുന്നത്. 

ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന് ഓൾഔട്ട് ആക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. തുടർന്ന് ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ, സമയക്കുറവ് മനസ്സിലാക്കി തുടക്കം മുതൽ അടിച്ചു കളിക്കാനാണ് ശ്രമിച്ചത്. ടി20 ബാറ്റിംഗ് ശൈലിയിൽ ആണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും (11 പന്തിൽ 23) യശസ്വി ജയ്സ്വാളും ഇന്നിങ്സ് ആരംഭിച്ചത്. ഒരു ഫോറും മൂന്ന് സിക്സും സഹിതം 11 പന്തിൽ രോഹിത് 23 റൺസ് എടുത്ത് പുറത്തായപ്പോൾ, അർദ്ധ സെഞ്ച്വറി പിന്നിട്ട് ജയ്സ്വാൾ. 

31 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം അർദ്ധ സെഞ്ചുറി നേടുന്ന ഇന്ത്യൻ കളിക്കാരുടെ പട്ടികയിൽ യശസ്വി ജയ്സ്വാൾ മൂന്നാമനായി. 2008-ൽ 32 പന്തിൽ ഇംഗ്ലണ്ടിനെതിരെ അർദ്ധ സെഞ്ച്വറി നേടിയ വിരേന്ദർ സവാഗിനെ ആണ് ജയ്സ്വാൾ മറികടന്നത്. 31 പന്തിൽ നേട്ടം കൈവരിച്ച ശർദുൽ താക്കൂരിനൊപ്പം ആണ് ജയ്സ്വാൾ ഇപ്പോൾ. 28 പന്തിൽ 2022-ൽ ശ്രീലങ്കക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് ആണ് പട്ടികയിൽ ഒന്നാമൻ. 30 പന്തിൽ നേട്ടം കൈവരിച്ച കപിൽ ദേവ് (1982-ൽ പാകിസ്താനെതിരെ) ആണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 

മത്സരം 15 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 130/2 എന്ന നിലയിലാണ്. ജയ്സ്വാൾ 51 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 72 റൺസുമായി പുറത്തായി, 2 ഫോറും ഒരു സിക്സും സഹിതം 17 പന്തിൽ 24 റൺസുമായി ശുഭ്മാൻ ഗിൽ ക്രീസിൽ ഉണ്ട്. ഋഷഭ് പന്ത്, വിരാട് കോഹ്ലി, കെഎൽ രാഹുൽ തുടങ്ങിയവരാണ് ബാറ്റിംഗ് ലൈനപ്പിൽ ഇനി ഇറങ്ങാൻ ഉള്ളത്. ബംഗ്ലാദേശിനെതിരെ ഒന്നാം ഇന്നിങ്സിൽ അതിവേഗം വലിയ ലീഡ് നേടുകയും, തുടർന്ന് ബംഗ്ലാദേശിനെ മത്സരദിനം അവസാനിക്കുന്നതിന് മുൻപ് പരാജയത്തിലേക്ക് തള്ളിവിടുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. Jaiswal became third fastest Indian to score half century in test cricket