അശ്വിൻ ജഡേജ പവർ, കോഹ്ലിയും രോഹിത്തും പിറകോട്ട്, യുവതാരങ്ങൾക്ക് ഐസിസി റാങ്കിങ് കുതിപ്പ്
ഐസിസി റാങ്കിങ് ഏറ്റവും ഒടുവിൽ അപ്ഡേറ്റ് ചെയ്തപ്പോൾ, ഇന്ത്യൻ താരങ്ങളുടെ സ്ഥാനങ്ങളിൽ വലിയ ചലനങ്ങൾ ആണ് സംഭവിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന് ശേഷം ആണ്, ഐസിസി റാങ്കിങ് അപ്ഡേറ്റ് നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ, ആ മത്സരത്തിലെ കളിക്കാരുടെ പ്രകടനം റാങ്കിങ്ങിൽ പ്രതിഫലിച്ചിരിക്കുന്നു. യുവ താരങ്ങളായ യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ
മുന്നേറ്റം ഉണ്ടാക്കി. യശസ്വി ജയ്സ്വാൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ശുഭ്മാൻ ഗിൽ പതിനാലാം റാങ്കിൽ എത്തി. വലിയ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തുകയും, ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടുകയും ചെയ്ത ഋഷഭ് പന്ത് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്. അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ റൺസ് കണ്ടെത്താൻ പാടുപെട്ട
ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ വലിയ രീതിയിൽ പിന്നോട്ട് ഇറങ്ങി. രോഹിത് അഞ്ച് സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങി പത്താമത് ആയപ്പോൾ, വിരാട് കോഹ്ലിയും അഞ്ച് സ്ഥാനങ്ങൾ പിറകോട്ട് പോയി. കോഹ്ലി ആദ്യ പത്തിൽ നിന്ന് പുറത്താവുകയും, പന്ത്രണ്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. അതേസമയം, ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം
ഇന്ത്യയുടെ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും നിലനിർത്തി. അക്സർ പട്ടേൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് ഉണ്ട്. ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുമ്രയും യഥാക്രമം നിലനിർത്തിയപ്പോൾ, ഒരു സ്ഥാനം മെച്ചപ്പെടുത്തി രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് ഒരു സ്ഥാനം പിറകോട്ട് പോയി പതിനാറാമത് ആയി. ICC Test Rankings Indian players ups and downs