ഐഎസ്എല്ലിലെ പുതുമുഖക്കാർ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്, വിദേശ സൈനിങ് പൂർത്തീകരിച്ചു
Mohammedan SC complete their foreign signings
Mohammedan SC complete their foreign signings: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ടീമാണ് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്. കഴിഞ്ഞ സീസൺ മുതലാണ് ഐ ലീഗ് ചാമ്പ്യന്മാർ ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടുന്ന പ്രക്രിയ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്സി ആയിരുന്നു പ്രമോഷൻ നേടിയത്. ഇത്തവണ, 2023-24 ഐ ലീഗ് ചാമ്പ്യന്മാരായി മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്, ഐഎസ്എൽ പ്രമോഷൻ നേടിയിരിക്കുകയാണ്.
ഐഎസ്എൽ നിയമപ്രകാരം ഒരു ടീമിൽ 6 വിദേശ കളിക്കാരെയാണ് ഉൾപ്പെടുത്താൻ സാധിക്കുക. ഇപ്പോൾ, ഐഎസ്എൽ യാത്രക്ക് തുടക്കം കുറിക്കാൻ തയ്യാറെടുക്കുന്ന ബംഗാൾ ക്ലബ്ബ് അവരുടെ ആറ് വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയിരിക്കുകയാണ്. ബ്രസീൽ, അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് താരങ്ങളെ ടീം സൈൻ ചെയ്തിരിക്കുന്നു. സാവോ ജോസ്, സാന്റ ക്രൂസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള
ബ്രസീലിയൻ ഫോർവേഡ് ഫ്രാങ്ക, 24-കാരനായ അർജന്റീനിയൻ ഫോർവേഡ് അലക്സിസ് ഗോമസ് എന്നിവരെ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ഇതിനോടകം സൈൻ ചെയ്തിരിക്കുന്നു. ഉസ്ബെയ്കിസ്ഥാൻ മിഡ്ഫീൽഡർ മിർജലോവ് കോസിമോവ് ആണ് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ മറ്റൊരു വിദേശ താരം. പിന്നീടുള്ള മൂന്നു താരങ്ങളെ ആഫ്രിക്കയിൽ നിന്നാണ് ക്ലബ്ബ് കണ്ടെത്തിയിരിക്കുന്നത്. ഗാന മിഡ്ഫീൽഡർ മുഹമ്മദ് ഖാദിരി,
ഗാനയുടെ തന്നെ ഡിഫൻഡർ ആയ ജോസഫ് അധെയ് എന്നിവരോടൊപ്പം, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് നാഷണൽ ടീം അംഗമായ സീസർ ലോബി മൻസോക്കിയെയാണ് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ടീമിൽ എത്തിച്ചിരിക്കുന്നത്. വെസ്റ്റ് ബംഗാളിൽ നിന്നുള്ള സമദ് അലി മാലിക് ആണ് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ക്യാപ്റ്റൻ. കൂടുതൽ പ്രമുഖ ഇന്ത്യൻ താരങ്ങളെ ടീമിൽ എത്തിക്കാൻ ആകും ക്ലബ്ബ് ഇനി ശ്രമിക്കുക.