
ജൂനിയർ മാത്തുക്കുട്ടി എത്തി!! മകനെ ആദ്യമായി കൈകളിലെടുത്ത് മാത്തു
RJ Mathukkutty baby. RJ Mathukkutty wife
RJ Mathukkutty welcomes first baby: റേഡിയോ ജോക്കിയായി ജീവിതം ആരംഭിച്ച് പിന്നീട് അവതാരകനായി മലയാളി പ്രേഷകരുടെ മനം കവർന്ന താരമാണ് ആർ ജെ മാത്തുക്കുട്ടി. അവതാരകൻ എന്ന നിലയിൽ മാത്രമല്ല സിനിമ സംവിധായകൻ എന്ന നിലയിലും മാത്തുക്കുട്ടി ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ
സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി. തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ചതിന്റെ സന്തോഷ വാർത്തയാണ് മാത്തുക്കുട്ടി ആരാധകരുമായി പങ്കിട്ടത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മാത്തുകുട്ടി ഈ സന്തോഷ വാർത്ത പോസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൈയിൽ പിടിച്ചു നിൽക്കുന്ന മാത്തുക്കുട്ടിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
ഇരുകൈകൾ നീട്ടിയായിരുന്നു ആരാധകർ ഈ സന്തോഷ വാർത്ത സ്വീകരിച്ചത്. ഡോക്ടർ എലിസബത്ത് ആണ് മാത്തുക്കുട്ടിയുടെ ഭാര്യ. കഴിഞ്ഞ വർഷം ജൂലൈയിലാണ് മാത്തുക്കുട്ടിയും എലിസബത്തും വിവാഹം കഴിച്ചത്. പെരുമ്പാവൂർ സ്വദേശിനിയും കാനഡയിൽ ഡോക്ടറും കൂടിയാണ് എലിസബത്ത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് മാത്തുക്കുട്ടി എലിസബത്തിനെ ജീവിത പങ്കാളിയാക്കി മാറ്റിയത്.
മികച്ച അവതാരകനായ മാത്തുക്കുട്ടി ‘കുഞ്ഞെല്‍ദോ’ എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. ആസിഫ് അലിയായിരുന്നു ആദ്യ സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയത്. സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണങ്ങളായിരുന്നു ചലച്ചിത്രത്തിനു ലഭിച്ചത്. മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര് അരുൺ മാത്യു എന്നാണ്. എന്നാൽ മാത്തുക്കുട്ടിയായിട്ടാണ് ഇന്നും മലയാളികളുടെ മനസിൽ താരം അറിയപ്പെടുന്നത്.