Take a fresh look at your lifestyle.

അമ്പോ.. എന്താ രുചി..!! പൂരി മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചപ്പാത്തിക്കും പൂരിക്കും കൂട്ടാൻ ഒരടിപൊളി ഉരുളക്കിഴങ്ങ് ബാജി.!! | Urulakizhangu Bhaji Recipe

Urulakizhangu Bhaji Recipe: ഉരുളക്കിഴങ്ങ് ലോകത്തെമ്പാടുമുള്ള ആളുകൾ ഒരുപോലെ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണെന്ന് പറയാം. ഇന്ത്യയൊട്ടാകെ കഴിക്കുന്ന പ്രധാന പ്രഭാത ഭക്ഷണങ്ങളാണ് പൂരിയും ചപ്പാത്തിയുമെല്ലാം. ഇത് ഉരുളക്കിഴങ്ങ് കറി, വെജ് കുറുമ അല്ലെങ്കിൽ ബാജി എന്നിവക്കൊപ്പമെല്ലാം വിളമ്പുന്നു. ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാം ഉരുളക്കിഴങ്ങ് ബാജി.

  • ഉരുളക്കിഴങ്ങ് – 1/2 കിലോ
  • സവാള – 1 എണ്ണം
  • ഇഞ്ചി – ചെറിയ കഷണം
  • വെളുത്തുള്ളി – 2 അല്ലി
  • പച്ചമുളക് – 4 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ
  • വറ്റൽമുളക് – ആവശ്യത്തിന്

ആദ്യമായി ചെറുതായി അരിഞ്ഞെടുത്ത അരക്കിലോ ഉരുളക്കിഴങ്ങ് ഒരു കുക്കറിലേക്ക് ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് വിസിൽ വരുന്നത്‌ വരെ വേവിച്ചെടുക്കണം. ശേഷം ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും നാല് പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തതും രണ്ടല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചെറുതായി അരിഞ്ഞെടുത്തതും

ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇവയെല്ലാം ചെറുതായൊന്ന് വാടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. പാനിന്റെ നടു ഭാഗത്തേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ആദ്യം നല്ലപോലെ വഴറ്റിയ ശേഷം സവാളയും എല്ലാം കൂടെ ഇളക്കിയെടുക്കുമ്പോൾ കറിക്ക് നല്ലൊരു കളർ ലഭിക്കും. അടുത്തതായി കുക്കറിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് വെള്ളത്തോടു കൂടെ തന്നെ പാനിലേക്ക് ചേർക്കാം. രുചിയൂറും ഉരുളക്കിഴങ്ങ് ബാജി നിങ്ങളും തയ്യാറാക്കി നോക്കൂ. Video Credit : Me And My Chef