Take a fresh look at your lifestyle.

ജൈസ്വാൾ ചരിത്ര ഇരട്ട സെഞ്ച്വറി… അടിച്ചു കറക്കി സർഫ്രാസ് ഖാൻ.. റെക്കോർഡ് ടാർജറ്റ് നൽകി ഇന്ത്യൻ സംഘം

ഇംഗ്ലണ്ട് എതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിലും ചരിത്ര ബാറ്റിംഗ് പ്രകടനം തുടർന്ന് യുവ താരം ജൈസ്വാൾ. രാജ്കൊട്ട് ടേസ്റ്റിൽ ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ മറ്റൊരു ഇരട്ട സെഞ്ച്വറി നേടിയാണ് ജൈസ്വാൾ ക്രിക്കറ്റ്‌ ലോകത്തെ വിസ്മയിപ്പിച്ചത്.

പരിക്ക് കാരണം ഇന്നലെ സെഞ്ച്വറി നേടി റിട്ടയർഡ് ഹർട്ടായി മടങ്ങിയ ജൈസ്വാൾ നാലാം ദിനം തിരികെ എത്തി കരിയറിലെ മറ്റൊരു ഇരട്ട സെഞ്ച്വറിയിലേക്ക് വേഗം കുതിച്ചത്.ഇംഗ്ലണ്ട് ബൌളിംഗ് നിരക്ക് മുൻപിൽ പൂർണ്ണമായി നിറഞ്ഞു ആടിയ ജൈസ്വാൾ 230 ബോളുകളിൽ നിന്നും മാത്രമാണ് ഇരട്ട ശതകത്തിലേക്ക് എത്തിയത്.

നാലാം ദിനം ഇന്ത്യക്ക് ആദ്യമേ നഷ്ടമായത് ശുഭ്മാൻ ഗിൽ വിക്കെറ്റ് ആണ്. സെഞ്ച്വറിക്ക് 9 റൺസ് അകലെ 91 റൺസിൽ ഗിൽ നിർഭാഗ്യ രീതിയിൽ റൺ ഔട്ട്‌ ആയി. ശേഷം എത്തിയ ജൈസ്വാൾ തന്റെ മികവ് ഇംഗ്ലണ്ട് ബൗളർമാർക്ക് എതിരെ കാണിച്ചു. ജൈസ്വാൾ വെറും 236 ബോളിൽ 14 ഫോറും 12 സിക്സ് അടക്കം 214 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ സർഫ്രാസ് ഖാൻ 72 പന്തുകളിൽ നിന്നും 68 റൺസ് നേടി.

ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസ് എന്നുള്ള വമ്പൻ ടോട്ടലിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തപ്പോൾ 557 റൺസ് എന്നുള്ള റെക്കോർഡ് ടാർജെറ്റ് ഇന്ത്യൻ ടീം ഇംഗ്ലണ്ട് മുൻപിലേക്ക് എത്തിച്ചു.