13 വിക്കെറ്റ് മാസ്സുമായി സക്സേന…. ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച ബംഗാളി പയ്യൻ സ്പിൻ മാജിക്ക്
രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ തകർപ്പൻ ജയവുമായി കേരളം. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 109 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയം കൂടിയാണിത്.449 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിനെ കേരളം 339 റൺസിന് പുറത്താക്കി. മത്സരത്തിൽ 13 വിക്കറ്റുകൾ നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയ ശില്പി
77 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ ഇന്ന് ബാറ്റിങാരംഭിച്ച ബംഗാളിന് ഇന്ന് മൂന്നു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. സ്കോർ 113 ൽ നിൽക്കെ 16 റൺസ് നേടിയ അനുസ്തൂപ് മജൂംദാറിനെ സക്സേന പുറത്താക്കി. 65 റൺസ് നേടിയ ഈശ്വരനെയും സക്സേന പുറത്താക്കി. 28 റണ്‍സെടുത്ത അഭിഷേക് പോറലിന്റെ വിക്കറ്റ് ശ്രേയസ് ഗോപാലാണ് നേടിയത്.ക്യാപ്റ്റന്‍ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ബംഗാളിനെ മത്സരത്തില്‍ നിലനിര്‍ത്തി.
35 റണ്‍സെടുത്ത തിവാരിയെ ജലജ് സക്സേന പുറത്താക്കി.എട്ടാമനായി എത്തിയ കരണ്‍ ലാലിനൊപ്പം ഷഹബാസ് കൂട്ടുകെട്ട് പടുത്തുയർത്തി.സ്കോർ 317 ൽ നിൽക്കെ ൪൦ റൺസ് നേടിയ കരണ്‍ ലാലിനെ ബേസിൽ പുറത്താക്കി.സ്കോർ 335 ൽ നിൽക്കെ ബംഗാളിന് എട്ടാം വിക്കറ്റ് നഷ്ടമായി.13 റൺസ് നേടിയ ജയ്സ്വാളിനെ ബേസിൽ തമ്പി ക്ളീൻ ബൗൾഡ് ആക്കി.
പിന്നാലെ ഒരു റൺസ് നേടിയ ആകാശ് ദീപിനെ ബേസിൽ തമ്പി റൺ ഔട്ടാക്കി.സ്കോർ 339 ൽ നിൽക്കെ പത്താം വിക്കറ്റായി 80 റൺസ് നേടിയ ഷഹബാസ് അഹ്മദിനേ പുറത്താക്കി ബേസിൽ കേരളത്തിന് വിജയം നേടിക്കൊടുത്തു. ഒന്നാം ഇന്നിങ്സിൽ 9 വിക്കറ്റ് നേടിയ സക്സേന കൈയടികൾ നേടി. കാണാം വീഡിയോ