9 വിക്കെറ്റ് 😳😳രഞ്ജി ട്രോഫിയിൽ പുത്തൻ ചരിത്രം എഴുതി സക്സേന… കേരളത്തിന് റെക്കോർഡ് ലീഡ്
ബംഗാൾ എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മാച്ചിൽ വമ്പൻ ലീഡ് നേടി കേരള ടീം. ഇന്ന് മൂന്നാം ദിനത്തിൽ ഒന്നാം ഇനിങ്സ് ബാറ്റിംഗ് തുടർന്ന ബംഗാൾ ടീം ഒന്നാം ഇന്നിങ്സിൽ വെറും 180 റൺസിൽ ആൾ ഔട്ട് ആയി. ഇതോടെ കേരള ടീം നേടിയത് 183 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്.
മൂന്നാം ദിനവും ശക്തമായ മനോഹര ബൌളിംഗ് മികവുമായി ജലജ് സക്സേന കയ്യടികൾ നേടിയപ്പോൾ ബംഗാൾ തകർന്നു. ഇന്നലെ ഏഴ് ബംഗാൾ വിക്കറ്റുകൾ വീഴ്ത്തിയ സക്സേന ഇന്ന് വീണ രണ്ട് വിക്കറ്റുകളും സ്വന്തം പേരിലാക്കി. ഒന്നാം ഇന്നിങ്സിൽ ആകെ ജലജ് സക്സെനക്ക് നേടാൻ കഴിഞ്ഞത് ഒൻപത് വിക്കറ്റുകൾ. ശേഷം രണ്ടാം ഇനിങ്സ് ബാറ്റിങ്ങും കേരള ടീം ആരംഭിച്ചു. വെടിക്കെട്ട് ശൈലിയിലാണ് കേരള ബാറ്റിങ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ കേരള ടീം രണ്ടാം ഇന്നിങ്സിൽ 18 ഓവറിൽ 82 റൺസ് അടിച്ചെടുത്തു കഴിഞ്ഞു. വൻ ലീഡ് നേടിയ സഞ്ജുവും സംഘവും ജയം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. നേരത്തെ ഒന്നാം ഇനിങ്സ് ബാറ്റിംഗിൽതുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന് ബേബി, അക്ഷയ് ചന്ദ്രന് എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം ആദ്യ ഇന്നിഗ്സിൽ 127.3 ഓവറില്‍ 363 റണ്‍സെടുത്തു. ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ.
എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.