കോഹ്ലി ഇല്ല.. ബുംറ ഉപ നായകൻ.. മൂന്ന് ടെസ്റ്റുകൾക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു
എല്ലാവരും കാത്തിരുന്ന ആ സ്ക്വാഡ് പ്രഖ്യാപനം എത്തി. ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു സീനിയർ സെലക്ഷൻ കമ്മിറ്റി. നായകൻ റോളിൽ രോഹിത് ശർമ്മ തുടരും. ഉപ നായകനായി ബുംറയെ നിയമിച്ചത് സർപ്രൈസ് ആയി.
നിലവിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ പരമ്പരയിൽ പൂർത്തിയായപ്പോൾ രണ്ട് ടീമുകളും 1-1 ഒപ്പത്തിനും ഒപ്പമാണ്. ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി വഴങ്ങിയ ടീം ഇന്ത്യ രണ്ടാമത്തെ ടേസ്റ്റിൽ നേടിയത് റെക്കോർഡ് ജയം. ആദ്യത്തെ രണ്ട് ടെസ്റ്റിൽ നിന്നും വിട്ടുനിന്ന കോഹ്ലി ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് കോഹ്ലി പിന്മാറ്റം. പരിക്ക് കാരണം ശ്രേയസ് അയ്യർ കൂടി ഇനിയുള്ള മൂന്ന് ടേസ്റ്റിൽ കളിക്കില്ല. രാഹുൽ, ജഡേജ എന്നിവർ സ്ക്വാഡിൽ ഉണ്ടെങ്കിലും ഫിറ്റ്നസ് നോക്കിയാണ് ഇരുവരെ യും കളിപ്പിക്കുക.
ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, KL Rahul, Rajat Patidar, Sarfaraz Khan, Dhruv Jurel (WK), KS Bharat (WK), R Ashwin, Ravindra Jadeja, Axar Patel, Washington Sundar, Kuldeep Yadav, Mohd. Siraj, Mukesh Kumar, Akash Deep
Virat Kohli will remain unavailable for selection for the remainder of the series due to personal reasons. The Board fully respects and supports Mr. Kohli’s decision.
The participation of Ravindra Jadeja and KL Rahul is subject to fitness clearance from the BCCI medical team