മുട്ട വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക.!! കടകളിൽ നിന്നും മുട്ട വാങ്ങി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം :തെളിവ് സഹിതം ഇതാ സത്യം
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കടകളിൽ നിന്നായിരിക്കും മുട്ട വാങ്ങി ഉപയോഗിക്കുന്നത്. മുട്ടയിൽ തന്നെ നാടൻ മുട്ടയും അല്ലാത്തതും കടകളിൽ സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മുട്ടകളിൽ പല രീതിയിലുള്ള മായങ്ങളും ചേർത്താണ് വരുന്നത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. നമ്മൾ വാങ്ങുന്ന മുട്ട നല്ലതാണോ എന്ന് തിരിച്ചറിയാനുള്ള ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
നിങ്ങൾ കടകളിൽനിന്ന് നാടൻ മുട്ടയാണ് വാങ്ങാറുള്ളത് എങ്കിൽ അത് ഒറിജിനൽ തന്നെയാണോ എന്ന് തിരിച്ചറിയാനായി ഒരു ചെറുനാരങ്ങ മാത്രം ഉപയോഗിച്ചാൽ മതി. ചെറുനാരങ്ങ നടുഭാഗം മുറിച്ച് നാടൻ മുട്ടയുടെ പുറന്തോടിൽ ഉരച്ചു കൊടുക്കുമ്പോൾ നിറം മാറുന്നില്ല എങ്കിൽ അത് യഥാർത്ഥ നാടൻ മുട്ട തന്നെയാണെന്ന് മനസ്സിലാക്കാം.
അതേസമയം പറ്റിക്കൽ ആണെങ്കിൽ നാരങ്ങാനീര് തട്ടുമ്പോൾ തന്നെ മുട്ടയുടെ പുറം തോടിന്റെ നിറം മാറി വെള്ള നിറത്തിലേക്ക് ആകുന്നത് കാണാനായി സാധിക്കും. ഇത്തരത്തിൽ മുട്ട വാങ്ങി പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കാവുന്നതാണ്. ഒരുപാട് മുട്ടകൾ ഒരുമിച്ച് വാങ്ങിക്കൊണ്ടു വരുമ്പോൾ അതിൽ ചീഞ്ഞ മുട്ടകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള ചീഞ്ഞ മുട്ടകൾ കണ്ടെത്താനായി ഒരു പാത്രത്തിൽ നിറച്ച് വെള്ളമെടുത്ത് മുട്ടകൾ അതിലേക്ക് ഇറക്കി വയ്ക്കുക. മുട്ട വെള്ളത്തിൽ മുങ്ങി താഴ്ഭാഗത്തായി കിടക്കുകയാണെങ്കിൽ അത് നല്ല മുട്ടയായിരിക്കും.
അതേസമയം മുകളിലേക്ക് പാറിയാണ് കിടക്കുന്നത് എങ്കിൽ മുട്ട ചീഞ്ഞു തുടങ്ങിയതായി ഉറപ്പാക്കാം. കൂടുതൽ മുട്ടകൾ വാങ്ങിക്കൊണ്ടു വരുമ്പോൾ അത് കേടാകാതെ സൂക്ഷിക്കാനായി ട്രേയിൽ കൂർത്ത ഭാഗം താഴേക്ക് വരുന്ന രീതിയിലാണ് മുട്ടകൾ അടുക്കി വെക്കേണ്ടത്. അതുപോലെ മുട്ടയുടെ കൂർത്ത ഭാഗത്ത് അല്പം എണ്ണ തടവി കൊടുത്താലും കൂടുതൽ ദിവസം അവ കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tip To Identify Real Egg ,credit : Ansi’s Vlog