സച്ചിനോട് ഞാൻ അപേക്ഷിച്ചു.. അദ്ദേഹം തയ്യാറായില്ല!! ഞെട്ടിക്കും അനുഭവ കഥയുമായി സെവാഗ്
തന്റെ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റർ ആയിരുന്നു ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ബൗളർ എത്ര പ്രകത്ഭനായിരുന്നാലും, സേവാഗിന്റെ മുന്നിൽ ആരും ഒന്ന് പതറിയിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, എല്ലാവരെയും പോലെ തന്നെ സേവാഗ് എന്ന ബാറ്റർക്കും ചില പോരായ്മകൾ ഉണ്ടായിരുന്നു.
അതിൽ ഒന്നാണ്, ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള സേവാഗിന്റെ മോശം റെക്കോർഡ്. പലപ്പോഴും ഇടങ്കയ്യൻ പേസർമാർക്കെതിരെ സേവാഗ് പുറത്തായിട്ടുണ്ട്.ഇത് സംബന്ധിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ സേവാഗ് ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. 2003 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ, പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ താൻ ഭയന്ന ഒരു അപൂർവ്വ നിമിഷത്തെ കുറിച്ചാണ് സേവാഗ് വെളിപ്പെടുത്തിയത്.
“അന്ന് പാകിസ്ഥാൻ ബൗളിംഗ് ഇന്നിങ്സ് വസീം അക്രം ആണ് ഓപ്പൺ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബാറ്റിംഗ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ എനിക്ക് കുറച്ച് ഭയം ഉണ്ടായിരുന്നു,” സേവാഗ് പറയുന്നു.
“ഞാൻ എന്റെ സഹ ഓപ്പണർ ആയ സച്ചിൻ ടെണ്ടുൽക്കറോട്, ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടു. മത്സരത്തിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യുന്നതിനിടെ, ഞാൻ സച്ചിനോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ, ‘എന്റെ പൊസിഷൻ രണ്ട്’ ആണെന്ന് അദ്ദേഹം മറുപടി നൽകി. ഞാൻ ലഞ്ച് ബ്രേക്കിനിടയിലും ഇക്കാര്യം സച്ചിനോട് സൂചിപ്പിച്ചു, എന്നാൽ ഇത്തവണയും സച്ചിൻ നോ പറഞ്ഞു. ശേഷം, ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ മൈതാനത്തേക്ക് ഇറങ്ങുന്ന വേളയിലും ഞാൻ ഇക്കാര്യം ആവർത്തിച്ചു, സച്ചിന്റെ അഭിപ്രായത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല,” സേവാഗ് തുടർന്നു.
“എന്നാൽ, ഗ്രൗണ്ടിൽ ഇറങ്ങിയ സച്ചിൻ നേരെ സ്ട്രൈക്ക് എൻഡിലേക്ക് നടന്ന് നീങ്ങി. പക്ഷേ അദ്ദേഹം ആദ്യ ബോൾ തന്നെ സിംഗിൾ റൺ എടുത്തു. അതോടെ എനിക്ക് വീണ്ടും അക്രമിനെ നേരിടേണ്ട അവസ്ഥ വന്നു. എന്നാൽ സച്ചിൻ എനിക്ക് ഒരു ഉപദേശം നൽകി, ‘ബോൾ ബാറ്റിൽ കൊള്ളാതെ കീപ്പറുടെ കൈകളിലേക്ക് പോയാലും, ഓടിക്കോളൂ’ എന്നാണ് സച്ചിൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു, അക്രമിന്റെ ബോൾ എന്റെ ബാറ്റിൽ ടച്ച് ചെയ്യാതേ കീപ്പറുടെ കൈകളിലേക്ക് പോയി, ഞാൻ ഉടനെ ഓടുകയും ചെയ്തു,” സേവാഗ് പറഞ്ഞു.