തമിഴകത്തെ സൂപ്പർ സ്റ്റാർ! ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സുന്ദരൻ ആരെന്നു മനസ്സിലായോ..? | Celebrity Childhood Photo
Celebrity Childhood Photo: തെന്നിന്ത്യൻ സിനിമ ആരാധകർക്ക് എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തമിഴ് സിനിമ ഇൻഡസ്ട്രിയിലാണ് ഇദ്ദേഹം സജീവമായിരിക്കുന്നതെങ്കിലും, മലയാളികൾ ഉൾപ്പെടെയുള്ള മറ്റു സിനിമ ഇൻഡസ്ട്രിയിലെ പ്രേക്ഷകർക്കും ഇദ്ദേഹം പ്രിയപ്പെട്ടവനാണ്.
ഈ തമിഴ് സൂപ്പർസ്റ്റാറിന് കേരളത്തിൽ ഫാൻസ് സംഘങ്ങൾ ഉണ്ട് എന്നത് തന്നെ, ഇദ്ദേഹത്തിന് മലയാളികൾക്കിടയിൽ എത്രമാത്രം സ്വീകാര്യത ഉണ്ട് എന്നതിന്റെ തെളിവാണ്. സിനിമക്ക് പുറമേ വ്യക്തിപരമായും ഇദ്ദേഹത്തിന് മലയാളികളുമായി ഒരു ബന്ധമുണ്ട്. ഒരു മലയാള നടിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. തീർച്ചയായും ഇപ്പോൾ തന്നെ നിങ്ങൾക്ക് ഇദ്ദേഹം ആരാണെന്ന് മനസ്സിലായിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ കടുത്ത ആരാധകരായ നിങ്ങൾ ഓരോരുത്തരും, ഇദ്ദേഹം ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആ പേര് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Celebrity Childhood Photo
മെയ് ദിനത്തിൽ തന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ താരം ആരാണെന്നല്ലേ…. അഭിനയം കൊണ്ടും തന്റെ സ്റ്റൈൽ കൊണ്ടും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടൻ അജിത് കുമാറിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1990-ൽ പുറത്തിറങ്ങിയ ‘എൻ വീട് എൻ കനവർ’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അജിത്ത്, 1993-ൽ പുറത്തിറങ്ങിയ ‘അമരാവതി’ എന്ന ചിത്രത്തിലൂടെയാണ് നായക ദേശത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘പ്രേമ പുസ്തകം’ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചെങ്കിലും, ശേഷം താരം തമിഴിൽ തന്നെ സജീവമാവുകയായിരുന്നു.
2001-ൽ പുറത്തിറങ്ങിയ ‘അശോക’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റവും കുറിച്ച അജിത്, 2010-ൽ പുറത്തിറങ്ങിയ ‘ആസൽ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. നടി ശാലിനിയെയാണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മികച്ച അഭിനയത്തിന് 3 തവണ താരത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഫിലിം ഫെയർ അവാർഡ്, വിജയ് അവാർഡ്, സീ സീൻ അവാർഡ്, ദിനകരൻ സിനിമ അവാർഡ്, സിനിമ എക്സ്പ്രസ് അവാർഡ് തുടങ്ങിയവയെല്ലാം ഒന്നിലധികം തവണ അജിത്തിന് ലഭിച്ചിട്ടുണ്ട്.